കേരളം

മൂർഖൻ പാമ്പ് വാഴത്തോട്ടത്തിൽ; വിരിയാറായ മുപ്പത് മുട്ടകളും

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: വിരിയാറായ മുപ്പത് മുട്ടകൾ സഹിതം മൂർഖൻ പാമ്പിനെ പിടികൂടി വനം വകുപ്പിന് കൈമാറി. നേമത്തിന് സമീപം കല്ലിയൂർ ഗ്രാമപ്പഞ്ചായത്തിലെ പകലൂർ വാർഡ് അംഗം സുരേഷ് കുമാറിന്റെ വീടിന് മുന്നിലെ വാഴത്തോട്ടത്തിലാണ് മൂർഖനെ മുട്ടകൾ സഹിതം കണ്ടെത്തിയത്. 

പുലിപ്പുറക്കോണത്ത് റോഡിനോട് ചേർന്നുള്ള വാഴത്തോട്ടത്തിൽ പണിയെടുത്തിരുന്നവരാണ് ഇതിന് ആദ്യം കണ്ടത്. കഴിഞ്ഞ ദിവസവും ഇവർ മൂർഖനെ കണ്ടിരുന്നു. ഇന്നലെ രാവിലെ 10 മണിയോടെ മൂർഖൻ ശ്രദ്ധയിൽപ്പെട്ടതോടെ നടത്തിയ പരിശോധനയിലാണ് മുട്ടകൾ കണ്ടെത്തിയത്.

തുടർന്ന് അടുത്തുള്ള വനം വകുപ്പ് കോ–ഓർഡിനേറ്റർ പാരൂർക്കുഴി സുധീഷിനെ വിവരം അറിയിച്ചു. അദ്ദേഹം വനം വകുപ്പുമായി ബന്ധപ്പെട്ട ശേഷം മൂർഖനെ പിടികൂടി. തുടർന്ന് മുട്ടകൾ മാളത്തിൽ നിന്ന് എടുത്തുമാറ്റി. ഉച്ചയോടെ ഇവ രണ്ടും സുരക്ഷിതമായി വനം വകുപ്പിന് കൈമാറുകയായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ