കേരളം

ഡോ. രേണുരാജ് ആലപ്പുഴ ജില്ലാ കലക്ടര്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: നഗരകാര്യ ഡയറക്ടര്‍ ഡോ. രേണുരാജിനെ ആലപ്പുഴ ജില്ലാ കലക്ടറായി നിയമിച്ചു. നിലവിലെ കലക്ടര്‍ എ അലക്‌സാണ്ടര്‍ വിരമിക്കുന്ന സാഹചര്യത്തിലാണ് നിയമനം. ദേവികുളം മുന്‍ സബ് കളക്ടറായ രേണുരാജ് എംബിബിഎസ് ബിരുദധാരിയാണ്. 

ഐഎഎസ് രണ്ടാം റാങ്കോടെയാണ് പാസ്സായത്. മാര്‍ച്ച് രണ്ടിന് രേണുരാജ് ചുമതലയേല്‍ക്കും. രേണു രാജിന് പകരം നഗരകാര്യ ഡയറക്ടറായി തൃശൂര്‍ ജില്ലാ ഡെവലപ്പ്‌മെന്റ് കമ്മീഷണര്‍ അരുണ്‍ കെ വിജയനെ നിയമിച്ചു. 

അമൃത് മിഷന്‍ ഡയറക്ടറുടെ ചുമതലയും ഇദ്ദേഹത്തിന് നല്‍കി. ഫിഷറീസ് ഡയറക്ടര്‍ ആര്‍ ഗിരിജ വിരമിക്കുന്ന ഒഴിവിലേക്ക്, അവധി കഴിഞ്ഞ് മടങ്ങിയെത്തുന്ന വയനാട് മുന്‍ കലക്ടര്‍ ഡോ. അദീല അബ്ദുള്ളയെ നിയമിച്ചു.

ടിക്കാറാം മീണ  വിരമിക്കുന്നു

മുന്‍ ചീഫ് ഇലക്ടറല്‍ ഓഫീസറും നിലവില്‍ ആസൂത്രണ, സാമ്പത്തിക കാര്യ അഡീഷണല്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായ ടിക്കാറാം മീണയും ഈ മാസം 28 ന് വിരമിക്കുകയാണ്. 

ഇദ്ദേഹം കൈകാര്യം ചെയ്തിരുന്ന ആസൂത്രണ, സാമ്പത്തിക കാര്യ വകുപ്പിന്റേയും ഭക്ഷ്യ പൊതുവിതരണ-ഉപഭോക്തൃ കാര്യ വകുപ്പിന്റേയും ആസൂത്രണ ബോര്‍ഡ് മെംബര്‍ സെക്രട്ടറിയുടേയും ചുമതല അതത് വകുപ്പുകളില്‍ മീണയുടെ തൊട്ടുതാഴെയുള്ള സീനിയര്‍ ഉദ്യോഗസ്ഥര്‍ക്ക് താല്‍ക്കാലികമായി കൈമാറും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത