കേരളം

രണ്‍ജീത് വധം: 4 എസ്ഡിപിഐക്കാര്‍ കൂടി പിടിയില്‍; 2 പേര്‍ കൊലയാളി സംഘത്തില്‍ പെട്ടവര്‍

സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: ബിജെപി നേതാവ് രണ്‍ജീത് വധക്കേസില്‍ നാല് എസ്ഡിപിഐ പ്രവര്‍ത്തകര്‍ കൂടി അറസ്റ്റില്‍. അറസ്റ്റിലായവരില്‍ രണ്ടുപേര്‍ കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തവരാണെന്ന് പൊലീസ് പറഞ്ഞു. പ്രതികള്‍ക്കായി വ്യാജ സിം കാര്‍ഡ് നല്‍കിയ കടയുടമ മുഹമ്മദ് ബാദുഷയും അറസ്റ്റിലായി.

ഇതുവരെ കേസുമായി ബന്ധപ്പെട്ട് 10 പേരാണ് പിടിയിലായിട്ടുള്ളത്.  കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത അനൂപ്, ജെസീബ് എന്നിവരെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.

അതേസമയം, രണ്‍ജീത് വധക്കേസില്‍ പൊലീസ് അന്വേഷണത്തില്‍ വീഴ്ചയെന്നാരോപിച്ച് ആലപ്പുഴ എസ്പി ഓഫിസിലേക്ക് ബിജെപി പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി. പ്രതികളെ പൊലീസിന് പിടിക്കാനായില്ലെങ്കില്‍ ബിജെപി പ്രവര്‍ത്തകര്‍ പിടിച്ചുതരാമെന്ന് സംസ്ഥാന വൈസ് പ്രസിഡന്റ് എം.ടി.രമേശ് പറഞ്ഞു. എന്നാല്‍ പ്രതികളുടെ ശരീരത്തില്‍ കേടുപാടുകളുണ്ടാകുമെന്നും രമേശ് മുന്നറിയിപ്പ് നല്‍കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി