കേരളം

വെള്ളക്കാര്‍ഡുകാരുടെ റേഷന്‍ വിഹിതം ഉയര്‍ത്തി, ഏഴ് കിലോ അരി ലഭിക്കും

സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം: പൊതുവിഭാഗം കാർഡുടമകളുടെ (വെള്ള) റേഷൻ ഭക്ഷ്യധാന്യവിഹിതം ഉയർത്തി. ജനുവരിയിൽ വെള്ള കാർഡ് ഒന്നിന് ഏഴുകിലോ അരി ലഭിക്കും. നീല, വെള്ള, കാർഡുകൾക്ക് നിർത്തിവെച്ച സ്പെഷ്യൽ അരി വിതരണവും പുനരാരംഭിക്കും.

വെള്ളകാർഡുകൾക്ക് ഡിസംബറിൽ അഞ്ചുകിലോയും നവംബറിൽ നാലുകിലോയും അരിയായിരുന്നു ലഭിച്ചിരുന്നത്. നീല, വെള്ള കാർഡുകൾക്ക് ഈ മാസം മൂന്നുകിലോവീതം സ്പെഷ്യൽ അരിയാണ് നൽകുക. ഇതിനുപുറമേ വിവിധ സ്ഥാപനങ്ങളിലെ അന്തേവാസികൾക്ക് 15 രൂപ നിരക്കിൽ രണ്ടുകിലോ സ്പെഷ്യൽ അരി ലഭിക്കും.

മഞ്ഞ, പിങ്ക് കാർഡുകാരുടെ വിഹിതത്തിൽ മാറ്റമില്ല. സംസ്ഥാനത്ത് നവംബറിൽ 17.2 ലക്ഷം കുടുംബങ്ങൾ റേഷൻ വാങ്ങിയിട്ടില്ലെന്നാണ് കണക്ക്. ഡിസംബറിലും ഇതുതന്നെയാണ് അവസ്ഥ. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'റണ്‍ രാഹുല്‍ റണ്‍', വയനാട്ടില്‍ തോല്‍വി ഉറപ്പായി; പരിഹസിച്ച് ബിജെപി

'സ്ഥിരം റോക്കി ഭായ് ആണ്, അന്നയാള്‍ പറഞ്ഞതിന് ഒരു വണ്ടി ആള്‍ക്കാരാണ് സാക്ഷി'

12 വര്‍ഷമായി കൊല്‍ക്കത്ത കാത്തിരിക്കുന്നു ജയിക്കാന്‍!

'ഇതിനൊക്കെ ഞാന്‍ തന്നെ ധാരാളം'; മരുന്നുവച്ച് സ്വന്തം മുറിവുണക്കി ഒറാങ്ങുട്ടാന്‍; ശാസ്ത്ര കൗതുകം

ഒരേ പേരുള്ള രണ്ടു പേര്‍ മത്സരിക്കാനെത്തിയാല്‍ എങ്ങനെ തടയും?; അപരന്മാരെ വിലക്കണമെന്ന ഹര്‍ജിയില്‍ സുപ്രീംകോടതി