കേരളം

ജീവനെടുത്ത് ഓണ്‍ലൈന്‍ ഗെയിം; കണ്ണൂരില്‍ പ്ലസ് ടു വിദ്യാര്‍ഥി ആത്മഹത്യ ചെയ്തു; ഫോണ്‍ അടിച്ചുതകര്‍ത്ത നിലയില്‍

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: ഓണ്‍ലൈന്‍ ഗെയിമിന് അടിമപ്പെട്ട വിദ്യാര്‍ഥി ആത്മഹത്യ ചെയ്തു. കണ്ണൂര്‍ ധര്‍മ്മടം സ്വദേശിയായ പ്ലസ് ടു വിദ്യാര്‍ഥി അദിനാനാണ് മരിച്ചത്. വിഷം വാങ്ങിയതും ഓണ്‍ലൈനിലൂടെയാണെന്നാണ് സംശയം.

കഴിഞ്ഞ കുറച്ചുനാളുകളായി പ്ലസ് ടു വിദ്യാര്‍ഥി ഓണ്‍ലൈന്‍ ഗെയിമിന് അടിമപ്പെട്ടിരിക്കുകയാണെന്നാണ് അദിനാന്റെ ബന്ധുക്കള്‍ പറയുന്നത്. ഒരുമാസം മുന്‍പ് ആത്മഹത്യാ പ്രവണത കാണിച്ചിരുന്നു. അന്ന് കൈ ഞരമ്പ് മുറിച്ചാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നത്. അതിന് ശേഷമാണ് ഇന്നലെ വിഷം കഴിച്ച് ആത്മഹത്യ ചെയ്തത്.

വിദ്യാര്‍ഥി ഒരുമാസമായി സ്‌കൂളില്‍ പോയിരുന്നില്ല. വീട്ടിനുള്ളില്‍ ഇരുന്ന് ഏത് സയവും മൊാബൈല്‍ഫോണില്‍ ഓണ്‍ലൈന്‍ ഗെയിം കളിക്കുകയായിരുന്നുവെന്നാണ് വീട്ടുകാര്‍ പൊലീസിനോട് പറഞ്ഞത്. ആത്മഹത്യയ്ക്ക് ഉപയോഗിച്ച വിഷം ഓണ്‍ലൈനായി വാങ്ങിയതാണെന്നാണ് ബന്ധുക്കള്‍ പറയുന്നു. മൃതദേഹത്തിന് സമീപം ഫോണ്‍ അടിച്ചുതകര്‍ത്ത നിലയിലായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അത്ര നിഷ്‌കളങ്കമായി കൂടിക്കാഴ്ചയ്ക്ക് പോകരുതായിരുന്നു, പാര്‍ട്ടി ചര്‍ച്ച ചെയ്യും: തോമസ് ഐസക്ക്

മഞ്ഞുമ്മല്‍ ബോയ്‌സ് തരംഗം ഇനി ഒടിടിയില്‍; റിലീസ് പ്രഖ്യാപിച്ചു

യാത്രക്കിടെ ബസ് കത്തിയമര്‍ന്നു; തലനാരിഴയ്ക്ക് രക്ഷപ്പെട്ടത് 36 യാത്രക്കാര്‍; വിഡിയോ

വോട്ട് ചെയ്‌തോ? മഷി വിരലിന്‍റെ ഭംഗി കളഞ്ഞോ? ഇതാ മായ്ക്കാന്‍ എളുപ്പ വഴികള്‍

സം​ഗീത സംവിധായകനും രമ്യ നമ്പീശന്റെ സഹോദരനുമായ രാഹുൽ സുബ്രഹ്മണ്യൻ വിവാഹിതനാകുന്നു