കേരളം

ആലപ്പുഴയിലെ ബിജെപി നേതാവിന്റെ കൊലപാതകം: മുഖ്യആസൂത്രകര്‍ അറസ്റ്റില്‍

സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: ബിജെപി നേതാവ് രണ്‍ജീത് ശ്രീനിവാസന്റെ കൊലപാതകത്തില്‍ മുഖ്യ സൂത്രധാരകരായ രണ്ട് എസ്ഡിപിഐ പ്രവര്‍ത്തകര്‍ അറസ്‌ററില്‍. എസ്ഡിപിഐ ആലപ്പുഴ മണ്ഡലം വൈസ് പ്രസിഡന്റായ മണ്ണഞ്ചേരി സ്വദേശി ഷാജി, മണ്ണഞ്ചേരി സ്വദേശി തന്നെയായ നഹാസ് എന്നിവരാണ് പിടിയിലായത്. ഇതോടെ ഈ കേസില്‍ പിടിയിലായവരുടെ എണ്ണം 18 ആയി. പ്രതികളെ നാളെ കോടതിയില്‍ ഹാജരാക്കും. ആലപ്പുഴ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് എന്‍ ആര്‍ ജയരാജിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഇവരെ പിടികൂടിയത്. 

ആലപ്പുഴയില്‍ മണിക്കൂറുകളുടെ വ്യത്യാസത്തിലാണ് ബിജെപി നേതാവിന്റെയും എസ്ഡിപിഐ നേതാവിന്റെയും കൊലപാതകം നടന്നത്. ഇരു കൊലപാതകങ്ങളും നാടിനെ നടുക്കിയിരുന്നു. രാവിലെ ആറരയോടെ വീട്ടിലെത്തിയ അക്രമിസംഘം രണ്‍ജീതിനെ ആക്രമിക്കുകയായിരുന്നു. 

രണ്‍ജീതിന്റെ ശരീരത്തില്‍ മുപ്പതോളം മുറിവുകള്‍ ഉണ്ടായിരുന്നതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതില്‍ ഇരുപതിലധികം ആഴത്തിലുള്ള മുറിവുകളായിരുന്നു. ഇതാണ് മരണത്തിന് കാരണമായതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

അടൂരിൽ എട്ട് വയസുകാരിയുടെ മരണം; ഷി​ഗല്ലയെന്ന് സംശയം, ആരോ​ഗ്യ വിഭാ​ഗത്തിന്റെ പരിശോധന

ചര്‍മ്മം തിളങ്ങാൻ പഴങ്ങള്‍

'ഇപ്പോഴും കോളജ് കുമാരിയെ പോലെ'; മകന്റെ കാമറയിൽ മോഡലായി നവ്യാ നായർ

''ഞങ്ങളങ്ങനെ കാടിന്റെ മണം പിടിച്ചിരുന്നു; പിന്നെ നക്ഷത്രങ്ങളെ എണ്ണിയെണ്ണി ഉറക്കത്തിലേക്കിറങ്ങിപ്പോയി''