കേരളം

അഞ്ച് വയസുകാരന്റെ ഉള്ളം കാലിൽ പൊള്ളലേൽപ്പിച്ച സംഭവം; അമ്മ അറസ്റ്റിൽ

സമകാലിക മലയാളം ഡെസ്ക്

തൊടുപുഴ: കുസൃതി കാണിക്കുന്നതിന്റെ പേരിൽ അഞ്ച് വയസുകാരന്റെ ഉള്ളം കാലിൽ പൊള്ളലേൽപ്പിച്ച സംഭവത്തിൽ അമ്മ അറസ്റ്റിൽ. ഇവർക്കെതിരെ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരമാണ് പൊലീസ് കേസെടുത്തത്. പ്രതിയെ നാളെ കോടതിയിൽ ഹാജരാക്കും. 

ഇടുക്കി ശാന്തൻപാറയിലാണ് സംഭവം. തുടർച്ചയായി കുട്ടി കുസൃതി കാണിക്കുന്നു എന്നു പറഞ്ഞ് സ്പൂൺ അടുപ്പിൽവച്ച് ചൂടാക്കി ഉള്ളം കാലിലും ഇടുപ്പിലും പൊള്ളിക്കുകയായിരുന്നുവെന്നാണ് ‌പുറത്തു വന്ന റിപ്പോർട്ട്. 

കുട്ടിയെ കുളിപ്പിക്കാൻ വിളിക്കുമ്പോൾ കുട്ടി ഓടിപ്പോകുന്നു. കുട്ടിയുടെ കുസൃതി കാരണം അയൽക്കാരും പരാതി പറയുന്നു. ആരുമറിയാതെ കാട്ടിലേക്ക് ഓടിപ്പോകുന്നു. ഇതിൽ നിന്ന് തടയാൻ വേണ്ടിയിട്ടാണ് ഇത്തരത്തിൽ പൊള്ളലേൽപ്പിച്ചതെന്നാണ് കുട്ടിയുടെ അമ്മ പറയുന്നത്.

നാല് ദിവസങ്ങൾക്ക് മുമ്പായിരുന്നു സംഭവം. സംഭവത്തിന് ശേഷം ഇവർ കുട്ടിയെ തമിഴ്നാട്ടിൽ കൊണ്ടു പോയി ചികിത്സ നടത്തിയിരുന്നു. വ്യാഴാഴ്ച ഇവർ തിരിച്ചെത്തിയപ്പോഴാണ് കുട്ടിയുടെ പരിക്കുകൾ അയൽക്കാരുടെ ശ്രദ്ധയിൽ പെടുന്നത്. തുടർന്ന് ഇവർ ചൈൽഡ് ലൈനിലും പൊലീസിലും വിളിച്ച് അറിയിക്കുകയായിരുന്നു.

ഇവർക്ക് മൂന്നര വയസുള്ള മറ്റൊരു പെൺകുട്ടി കൂടിയുണ്ട്. നിലവിൽ കുട്ടിയെ ശാന്തപ്പാറയിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിച്ച് ചികിത്സ നൽകി. കൂടുതൽ ചികിത്സ വേണം എന്നാണ് ഡോക്ടർ നിർദേശിച്ചിരിക്കുന്നത്.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'യേശുക്രിസ്തു ആദ്യത്തെ മാര്‍ക്‌സിസ്റ്റ്; ഇന്ത്യ ഭരിക്കേണ്ടത് രാഷ്ട്രീയ പാര്‍ട്ടികളല്ല'- വീഡിയോ

അക്ഷയതൃതീയയ്ക്ക് സ്വര്‍ണം വാങ്ങാന്‍ പ്ലാനുണ്ടോ?; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

കൊളസ്‌ട്രോള്‍ കുറയ്ക്കും പഴങ്ങള്‍

പാര്‍ക്ക് ലൈറ്റ് അത്ര ലൈറ്റല്ല, മറക്കരുത് വിളക്കുകളെ!; പ്രാധാന്യം വിവരിച്ച് മോട്ടോര്‍ വാഹനവകുപ്പ്

ഉമ്മയുടെ ഈ ചിത്രം കാണുമ്പോൾ ഞാന്‍ വീണ്ടും കുട്ടിയായ പോലെ; സുൽഫത്തിന് പിറന്നാൾ ആശംസിച്ച് ദുൽഖർ