കേരളം

ഇന്ന് മുതൽ മൂന്ന് ദിവസം ട്രഷറി ഓൺലൈൻ സേവനം മുടങ്ങും; ഇടപാടുകൾ മുൻകൂട്ടി നടത്തണം 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സെർവർ തകരാർ പരിഹരിക്കുന്നതിന്റെ ഭാ​ഗമായി അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഇന്നു വൈകിട്ടു മുതൽ ട്രഷറി ഓൺലൈൻ സേവനങ്ങൾ മുടങ്ങും. ഇന്നു വൈകിട്ടു 6 മണി മുതൽ മറ്റന്നാൾ രാത്രി വരെ അറ്റകുറ്റപ്പണി നടത്തും. ട്രഷറി പോർട്ടൽ വഴിയും മറ്റു സർക്കാർ വെബ്‌സൈറ്റുകൾ വഴിയുമുള്ള ഇടപാടുകളെല്ലാം 3 ദിവസത്തോളം മുടങ്ങുമെന്നതിനാൽ ഓൺലൈൻ സേവനം ഉപയോഗിക്കുന്ന ഉപഭോക്താക്കൾ മുൻകൂട്ടി ഇടപാടുകൾ നടത്തണം.

നാളെയും മറ്റന്നാളും സർ‌ക്കാർ ഓഫിസുകൾക്ക് അവധി ആയതിനാലാണ് ഈ ദിവസങ്ങളിൽ അറ്റകുറ്റപ്പണി നടത്തുന്നത്. പലവട്ടം ശ്രമിച്ചിട്ടും തീർക്കാനാകാത്ത സാങ്കേതികത്തകരാറ് പരിഹരിക്കാനുള്ള നടപടിയുടെ ഭാഗമാണിത്. ഈ മാസം ഒന്നിനും രണ്ടിനും അറ്റകുറ്റപ്പണി നടത്തിയിട്ടും തകരാർ പരിഹരിക്കാനായിട്ടില്ല. വസ്തു നികുതിയടക്കം റവന്യു സേവനങ്ങൾ, ടിഎസ്ബി അടക്കമുള്ള ട്രഷറി ഓൺലൈൻ സേവനങ്ങൾ, റജിസ്ട്രേഷൻ വകുപ്പിലെ ഇടപാടുകൾ, മോട്ടർ വാഹന വകുപ്പിലെ ഫീസ് അടയ്ക്കൽ, സ്പാർക് ബിൽ , ഹൈക്കോടതി ഇടപാടുകൾ, ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിലെ ഇടപാടുകൾ എന്നിവ തടസ്സപ്പെടും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു