കേരളം

'ആരും പണി തരുന്നില്ല, വാടക കൊടുക്കാൻ കാശില്ല'; മറഡോണ ഒപ്പിട്ട ടീഷർട്ട് ലേലത്തിന് വയ്ക്കാൻ അൻവർ

സമകാലിക മലയാളം ഡെസ്ക്

കൊച്ചി; ഫുട്ബോൾ മാന്ത്രികൻ ഡീ​ഗോ മറഡോണ ഒപ്പിട്ടു നൽകിയ ടീഷർട്ട്. അൻവറിന്റെ ജീവിതത്തിലെ ഏറ്റവും വിലപിടിപ്പുള്ള സമ്മാനമായിരുന്നു ഇത്. എന്നാൽ ഇപ്പോൾ ജീവിക്കാൻവേണ്ടി ആ ടീഷർട്ട് ലേലത്തിനു വയ്ക്കാൻ ഒരുങ്ങുകയാണ് ഈ ഫോർട്ടുകോച്ചി സ്വദേശി. 52 കാരനായ മുഹമ്മദ് അൻവറാണ് പ്രവാസ ജീവിതം അവസാനിച്ചതോടെ ദുരിതത്തിലായത്. 

മറഡോണയുടെ മുടിവെട്ടുകാരനായി മൂന്നു വർഷം

മൂന്നു വർഷത്തോളം മറഡോണയുടെ മുടിവെട്ടുകാരനായിരുന്ന അൻവർ. ദുബായ് അൽവാസൽ ക്ലബ്ബിന്റെ മുഖ്യ പരിശീലകനായിരുന്നപ്പോഴാണ് മറഡോണയുടെ സ്വകാര്യ മുടിവെട്ടുകാരനാവാൻ അൻവറിന് അവസരം ലഭിച്ചത്. ഒരിക്കൽ തന്റെ മകന്റെ പിറന്നാളാണെന്ന് പറഞ്ഞതോടെ ഒരു ടീഷർട്ട് വാങ്ങി വരാൻ മറഡോണ ആവശ്യപ്പെടുകയായിരുന്നു. ടീഷർട്ട് കൊണ്ടുചെന്നപ്പോൾ ഒപ്പിട്ടു സമ്മാനിച്ചു. 

കുടുസു മുറിയിൽ വാടകയ്ക്ക് താമസം

20 വർഷം നീണ്ട പ്രവാസ ജീവിതം അവസാനിപ്പിച്ച് വർഷങ്ങൾക്ക് മുൻപാണ് അൻവർ നാട്ടിലേക്ക് തിരിച്ചെത്തിയത്. കുടുംബവുമായി അകന്നു കഴിയുന്ന അദ്ദേഹം തമ്മനത്ത് ഒരു മുറിയിൽ വാടകയ്ക്കാണ് താമസിച്ചിരുന്നത്. എന്നാൽ പണി ഇല്ലാതെ വാടക കൊടുക്കാൻ പോലും പണമില്ലാതെ വന്നതോടെയാണ് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ നിധി ലേലം ചെയ്യാൻ തീരുമാനിക്കുന്നത്. സുഹൃത്തുക്കളാണ് ഇങ്ങനെയൊരു ആശയം മുന്നോട്ടുവച്ചത്. നല്ല തുക ലഭിച്ചാൽ അത് ഉപയോ​ഗിച്ച് പാർവർ തുടങ്ങാനാണ് അൻവർ തീരുമാനിച്ചിരിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊയിലാണ്ടി പുറംകടലില്‍ ഇറാനിയന്‍ ബോട്ട് പിടിച്ചെടുത്ത് കോസ്റ്റ് ഗാര്‍ഡ്

സിംഹക്കൂട്ടിൽ ചാടിയ ചാക്കോച്ചന് എന്ത് സംഭവിക്കും? അറിയാൻ ജൂൺ വരെ കാത്തിരിക്കണം; ​'ഗർർർ' റിലീസ് തിയതി പുറത്ത്

ഓള്‍റൗണ്ടര്‍ മികവുമായി ജഡേജ; പഞ്ചാബിനെ പിടിച്ചുകെട്ടി, ചെന്നൈക്ക് അനായാസ ജയം

പുൽക്കാടിന് തീപിടിച്ചു; അണച്ചപ്പോൾ കണ്ടത് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം

രാജകീയം, അതിസുന്ദരിയായി ചക്കി: താരപുത്രിയുടെ ആറ് വെഡ്ഡിങ് ലുക്കുകൾ