കേരളം

മൂന്നു സ്ഥലത്തുനിന്ന് 12 ടിക്കറ്റെടുത്ത്, കയർ ഫാക്ടറി തൊഴിലാളിക്ക്  80 ലക്ഷത്തിന്റെ ഭാ​ഗ്യം

സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ; കയർ ഫാക്ടറി തൊഴിലാളിക്ക്  80 ലക്ഷത്തിന്റെ ഭാഗ്യ സമ്മാനം. മണ്ണഞ്ചേരി വടക്കനാര്യാട് കിഴക്കേ വെളിയിൽ കുട്ടപ്പ (56) നെ തേടിയാണ് ഭാ​ഗ്യം എത്തിയത്. സർക്കാർ ലോട്ടറിയായ  കാരുണ്യ പ്ലസിന്റെ ഒന്നാം സമ്മാനമാണ് അദ്ദേഹത്തിന് ലഭിച്ചത്. 

മൂന്ന് സ്ഥലത്ത് നിന്ന് 12 കാരുണ്യ ടിക്കറ്റുകളാണ് കുട്ടപ്പൻ എടുത്തത്. ഇതിൽ കോമളപുരത്തെ രാജുവിൽ നിന്ന് വാങ്ങിയ ടിക്കറ്റാണ് സമ്മാനത്തിന് അർഹമായത്. വർഷങ്ങളായി ടിക്കറ്റ് എടുക്കുന്നയാളാണ് കുട്ടപ്പൻ.  18 വർഷമായി കയർ ഫാക്ടറി മേഖലയിൽ പണിയെടുക്കുന്ന കുട്ടപ്പൻ  രണ്ടു മാസമായി തൊഴില്ലാതെ വിഷമിക്കുകയായിരുന്നു. കട ബാധ്യതകൾ തീർത്ത് വീട് പണിയണമെന്നാണ് ആഗ്രഹം.  ലീലയാണ് കുട്ടപ്പന്റെ ഭാര്യ. ഉല്ലാസ്, ഉമേഷ് എന്നിവർ മക്കളാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

12 സീറ്റില്‍ ജയിക്കും; ഭരണ വിരുദ്ധ വികാരം മറികടക്കാനായി; സിപിഎം വിലയിരുത്തല്‍

താളം ജീവതാളം, ഇന്ന് ലോക നൃത്ത ദിനം

പെന്‍ഡ്രൈവില്‍ മൂവായിരത്തോളം സെക്‌സ് വീഡിയോകള്‍; കര്‍ണാടക രാഷ്ട്രീയത്തെ പിടിച്ചുകുലുക്കി പ്രജ്വല്‍ രേവണ്ണയുടെ ലൈംഗിക വീഡിയോ വിവാദം

ടി20 ലോകകപ്പ്: വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരില്‍ ആദ്യത്തെ ചോയ്‌സ് സഞ്ജു, രാഹുലും പന്തും പരിഗണനയില്‍, റിപ്പോര്‍ട്ട്

മഹാദേവ് ആപ് കേസ്: സ്ഥലത്തില്ല, ഹാജരാകാന്‍ കൂടുതല്‍ സമയം വേണമെന്ന് തമന്ന