കേരളം

'പിണറായി ഓടുപൊളിച്ചു വന്നതല്ല';കെ സുധാകരന് എതിരെ ശിവന്‍കുട്ടി

സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് കെ സുധാകരന് എതിരെ വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. ഏതൊരു പദ്ധതി വരുമ്പോഴും കെ സുധാകരന് കമ്മീഷന്‍ ഓര്‍മവരുന്നത് മുന്‍പരിചയം ഉള്ളതുകൊണ്ടാണെന്ന് ശിവന്‍കുട്ടി ആരോപിച്ചു. ഓട് പൊളിച്ച് ഇറങ്ങിവന്നയാളല്ല പിണറായി വിജയന്‍. അഞ്ചുവര്‍ഷവും കമ്മീഷന്‍ വാങ്ങിച്ച് നാട് കൊള്ളയടിച്ച ആളാണെന്ന ആരോപണം രണ്ടാം പിണറായി സര്‍ക്കാരിനെ തെരഞ്ഞെടുത്ത ജനങ്ങളുടെ മുഖത്തുള്ള കാര്‍ക്കിച്ചു തുപ്പലാണെന്നും അദ്ദേഹം പറഞ്ഞു.

എന്തിലും ഏതിലും അഴിമതി നടത്തുന്ന പാരമ്പര്യം കോണ്‍ഗ്രസിനാണ് ഉള്ളത്. രണ്ടാം യുപിഎ സര്‍ക്കാരിന്റെ കാലത്തെ ചെയ്തികള്‍ മൂലമാണ് കോണ്‍ഗ്രസ് ദേശീയ തലത്തില്‍ ഗതി പിടിക്കാത്തത്. പഞ്ചവടി പാലം പോലെ പാലാരിവട്ടം പാലം പണിതവര്‍ എടപ്പാള്‍ മേല്‍പ്പാലം പോയി കാണണമെന്നും മന്ത്രി പറഞ്ഞു. 

ഈ നാടിന്റെ മുഴുവന്‍ പിന്തുണയുള്ള നേതാവാണ് പിണറായി വിജയന്‍. സ്വന്തം പാര്‍ട്ടിയില്‍ എത്ര പേരുടെ പിന്തുണ കെ സുധാകരന് ഉണ്ടെന്ന്  വി ശിവന്‍കുട്ടി ചോദിച്ചു. കെപിസിസി അധ്യക്ഷപദവി ആരുടെയും ഭൂതകാലം മറയ്ക്കാന്‍ ഉള്ള ലൈസന്‍സ് അല്ല. പിണറായി വിജയന്‍ ആരാണെന്നും കെ സുധാകരന്‍ ആരാണെന്നും വ്യക്തമായി പൊതുജനങ്ങള്‍ക്ക് അറിയാമെന്ന് ശിവന്‍കുട്ടി ചൂണ്ടിക്കാട്ടി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപിക്കെതിരെ നടപടിയില്ല, നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടി നിര്‍ദേശം; ദല്ലാളുമായി ബന്ധം അവസാനിപ്പിക്കണം

അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്ററിന് നിയന്ത്രണം നഷ്ടപ്പെട്ടു? വിഡിയോ

ഇ പിയെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയം, മുഖ്യമന്ത്രി എവിടെ വെച്ചാണ് ജാവഡേക്കറെ കണ്ടതെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍

ദൈവങ്ങളുടെ പേരില്‍ വോട്ട്, മോദിയെ തെരഞ്ഞെടുപ്പില്‍ അയോഗ്യനാക്കണമെന്ന ഹര്‍ജി തള്ളി

നാല് മണിക്കൂര്‍ വ്യായാമം, എട്ട് മണിക്കൂര്‍ ഉറക്കം; മികച്ച ആരോഗ്യത്തിന് ചെയ്യേണ്ടത്?