കേരളം

ട്രെയിൻ യാത്രക്കാരായ രണ്ടുപേർക്ക് ഒമൈക്രോൺ സ്ഥിരീകരിച്ചു ; സംസ്ഥാനത്ത്  ആശങ്ക

സമകാലിക മലയാളം ഡെസ്ക്

കൊല്ലം: ട്രെയിനിൽ തമിഴ്നാട്ടിൽ നിന്നും കൊല്ലത്തെത്തിയ രണ്ടുപേർക്ക് ഒമൈക്രോൺ സ്ഥിരീകരിച്ചു. കഴിഞ്ഞദിവസം ഗുരുവായൂർ-ചെന്നൈ എഗ്‌മൂർ, തിരുനെൽവേലി-പാലക്കാട് പാലരുവി എക്സ്‌പ്രസ് എന്നീ ട്രെയിനുകളിലെത്തിയ  ഓരോ യാത്രക്കാർക്കാണ് ഒമൈക്രോൺ സ്ഥിരീകരിച്ചത്.

തീവണ്ടിയിൽ നിന്ന് രോഗം പകർന്നതാണോയെന്ന് വ്യക്തതയില്ല. തീവണ്ടിയിലെ മറ്റു യാത്രികർക്ക് രോഗം പകരാനുള്ള സാധ്യതയും സജീവമാണ്. അതുകൊണ്ടുതന്നെ സമൂഹവ്യാപന സാധ്യത ആരോഗ്യവകുപ്പും തള്ളുന്നില്ല.

വിദേശത്തുനിന്നെത്തിയവർക്കും അവരുമായി സമ്പർക്കത്തിലുള്ള അടുത്ത ബന്ധുക്കൾക്കും മാത്രമാണ് ഇതുവരെ ഒമൈക്രോൺ സ്ഥിരീകരിച്ചിരുന്നത്. രോഗവ്യാപനം ഉണ്ടായിട്ടില്ലാത്ത രാജ്യങ്ങളിൽനിന്ന് എത്തുന്നവർക്ക് രോഗം സ്ഥിരീകരിക്കുന്നതും ആശങ്ക വർധിപ്പിക്കുന്നുണ്ട്.  

രണ്ട്‌ സാംപിൾ ശേഖരിക്കും

ഒമൈക്രോൺ സംശയിക്കുന്നവരുടെ രണ്ട് സ്രവസാംപിൾ വീതം പരിശോധനയ്ക്കായി ശേഖരിക്കും. ആദ്യ സാംപിൾ പരിശോധിച്ച് പോസിറ്റീവ് ആയാൽ രണ്ടാം സാംപിൾ ജനിതകശ്രേണീകരണ പരിശോധനയ്ക്ക് അയക്കും. ഒമൈക്രോൺ ആണോയെന്ന് ഉറപ്പിക്കുകയാണ് ഇതിലൂടെ ആരോ​ഗ്യവകുപ്പ് ലക്ഷ്യമിടുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ