കേരളം

'രക്തസാക്ഷിയെ അപമാനിക്കരുത്'; തിരുവാതിര മാറ്റിവയ്‌ക്കേണ്ടതായിരുന്നു: ധീരജിന്റെ വീട്ടില്‍ കോടിയേരി

സമകാലിക മലയാളം ഡെസ്ക്


കണ്ണൂര്‍: കെഎസ്‌യു പ്രവര്‍ത്തകര്‍ കുത്തിക്കൊന്ന എസ്എഫ്‌ഐ നേതാവ് ധീരജിന്റെ വീട് സന്ദര്‍ശിച്ച് സിപഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കുടുംബത്തിനുണ്ടായ നഷ്ടം വലുതാണ്. ധീരജിന്റെത് ആസൂത്രിതമായി നടന്നതാണ്. യൂത്ത് കോണ്‍ഗ്രസിന്റെ ഒരുസംഘം ആളുകളാണ് ആസൂത്രണം ചെയ്തത്. അന്വേഷണം ഗൗരവമായി നടത്തണം. കുറ്റവാളികളെ നിയമത്തിന് മുന്നില്‍ക്കൊണ്ടുവരാന്‍ ആവശ്യമായ നടപടികള്‍സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് സ്വീകരിക്കണം. ഗൂഢാലോചന നടന്നിട്ടുണ്ടോയെന്ന് കണ്ടെത്തണം.- ധീരജിന്റെ മാതാപിതാക്കളെ കണ്ട ശേഷം കോടിയേരി മാധ്യമങ്ങളോട് പറഞ്ഞു. 

രക്തസാക്ഷി ധീരജിനെ ഇനിയും കെപിസിസി പ്രസിഡന്റ് അപമാനിക്കരുത്. കൊലപാതകം നടത്തിയിട്ടും വീണ്ടും കൊലപാതകം നടത്തുക എന്നതാണ് കോണ്‍ഗ്രസ് സ്വീകരിക്കുന്ന നിലപാട്. ഒരാള്‍ കൊല ചെയ്യപ്പെട്ടാല്‍ സന്തോഷിക്കുന്നത് കോണ്‍ഗ്രസിന്റെ സംസ്‌കാരമാണ്. അത്തരത്തിലുള്ള സംസ്‌കാരം സിപിഎമ്മിനില്ല. 

കോണ്‍ഗ്രസിന്റെ പ്രകോപനത്തില്‍ സിപിഎം പ്രവര്‍ത്തകര്‍ വീഴരുത്. കോണ്‍ഗ്രസുകാരുടെ ഓഫീസുകള്‍ നശിപ്പിക്കാനോ മറ്റ് പ്രവര്‍ത്തനങ്ങളിലോ ഏര്‍പ്പെടരുത്. കോണ്‍ഗ്രസിനെ ഒറ്റപ്പെടുത്തുകയാണ് വേണ്ടത്. സിപിഎം ഇന്നലെ നടത്തിയ മെഗാ തിരുവാതിര മാറ്റിവയ്‌ക്കേണ്ടതായിരുന്നു എന്നും കോടിയേരി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍