കേരളം

സ്‌കൂളുകള്‍ അടച്ചിടേണ്ട സാഹചര്യമുണ്ടോയെന്ന് പരിശോധിക്കും;  മുഖ്യമന്ത്രിയെ കാണുമെന്ന് മന്ത്രി ശിവന്‍കുട്ടി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം വീണ്ടും രൂക്ഷമാകുന്നത് കണക്കിലെടുത്ത് സ്‌കൂളുകള്‍ അടച്ചിടേണ്ട സാഹചര്യമുണ്ടോ എന്ന് പരിശോധിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. ഇന്ന് രാവിലെ 11.30 ന് മുഖ്യമന്ത്രിയെ കാണുമെന്നും മന്ത്രി അറിയിച്ചു. 

സംസ്ഥാനത്ത് വീണ്ടും കോവിഡ് വ്യാപനം ശക്തമായിട്ടുണ്ട്. എന്നാല്‍ വിദ്യാര്‍ത്ഥികളെ കാര്യമായി ബാധിച്ചിട്ടില്ല. എങ്കിലും കുട്ടികളുടെ ആരോഗ്യം ഏറെ പ്രധാനപ്പെട്ടതാണ്. നിലവിലെ സാഹചര്യം മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്യും. 

കോവിഡ് അവലോകന കമ്മിറ്റി സ്‌കൂളുകളുടെ കാര്യത്തില്‍ പുനര്‍വിചിന്തനം വേണമെന്ന നിലയില്‍ റിപ്പോര്‍ട്ട് നല്‍കിയാല്‍ അക്കാര്യം വിദ്യാഭ്യാസ വകുപ്പ് ഗൗരവമായിത്തന്നെ കാണും. അത്തരം സാഹചര്യത്തില്‍ ബന്ധപ്പെട്ടവരുമായി ചര്‍ച്ച നടത്തി ഉടന്‍ തീരുമാനം കൈക്കൊള്ളുമെന്നും ശിവന്‍കുട്ടി പറഞ്ഞു. 

സിപിഎം ജില്ലാ സമ്മേളനത്തോട് അനുബന്ധിച്ച് തിരുവനന്തപുരത്ത് മെഗാ തിരുവാതിര നടത്തിയതിനെയും മന്ത്രി വിമര്‍ശിച്ചു. സമൂഹതിരുവാതിര ഒഴിവാക്കേണ്ടതായിരുന്നു. അശ്രദ്ധ മൂലം സംഭവിച്ച കാര്യമാണെന്നും മന്ത്രി ശിവന്‍കുട്ടി പറഞ്ഞു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത