കേരളം

മിനിമം ചാർജ് 10, വിദ്യാർത്ഥികൾക്ക് 5 രൂപയാക്കും; ബസ് നിരക്ക് വർധന ഫെബ്രുവരി ഒന്നു മുതൽ

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം; സംസ്ഥാനത്തെ ബസ് നിരക്ക് വർധന ഫെബ്രുവരി ഒന്നുമുതൽ നടപ്പിലാക്കാൻ ആലോചന. ​ഗതാ​ഗത വകുപ്പിന്റെ ശുപാർശയ്ക്ക് മുഖ്യമന്ത്രിയുടെ അനുമതി ലഭിച്ചു. ഇതോടെ ബസിലെ മിനിമം ചാർജ് 10 രൂപയായി ഉയരും. കൂടാതെ വി‌ദ്യാർത്ഥികളുടെ കൺസെഷനിലും വർധനയുണ്ട്. 

നിരക്ക് വർധന ഇങ്ങനെ

2.5 കിലോമീറ്റർ ദൂരത്തിന് നിലവിൽ എട്ടു രൂപയാണ്. ഇതാണ് പത്ത് രൂപയായി വർധിപ്പിക്കുന്നത്. തുടർന്നുള്ള ദൂരത്തിൽ ഓരോ കിലോമീറ്ററിന് 80 പൈസ എന്നത് ഒരു രൂപയാകും. വിദ്യാർത്ഥികളുടെ മിനിമം ചാർജ് 5 രൂപയായാണ് കൂട്ടുക. 1.5 കിലോമീറ്ററിന് ഒരു രൂപയും 5 കിലോമീറ്ററിന് 2 രൂപയുമാണ് നിലവിൽ വിദ്യാർത്ഥികളുടെ നിരക്ക്. ഈ രണ്ടു ദൂരത്തിനും ഇനി 5 രൂപയാക്കാനാണ് നിർദേശം. 

ബിപിഎൽ കുടുംബങ്ങളിൽ നിന്നുള്ള കുട്ടികൾക്ക് യാത്ര സൗജന്യമായിരിക്കും. രാത്രി എട്ടിനും പുലർച്ചെ അഞ്ചിനും ഇടയിൽ സർവീസ് ആരംഭിക്കുന്ന ഓർഡിനറി ബസുകളിൽ 50 ശതമാനത്തിൽ അധിക നിരക്ക് ഈടാക്കാനും തീരുമാനമുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

12 സീറ്റില്‍ ജയിക്കും; ഭരണ വിരുദ്ധ വികാരം മറികടക്കാനായി; സിപിഎം വിലയിരുത്തല്‍

താളം ജീവതാളം, ഇന്ന് ലോക നൃത്ത ദിനം

പെന്‍ഡ്രൈവില്‍ മൂവായിരത്തോളം സെക്‌സ് വീഡിയോകള്‍; കര്‍ണാടക രാഷ്ട്രീയത്തെ പിടിച്ചുകുലുക്കി പ്രജ്വല്‍ രേവണ്ണയുടെ ലൈംഗിക വീഡിയോ വിവാദം

ടി20 ലോകകപ്പ്: വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരില്‍ ആദ്യത്തെ ചോയ്‌സ് സഞ്ജു, രാഹുലും പന്തും പരിഗണനയില്‍, റിപ്പോര്‍ട്ട്

മഹാദേവ് ആപ് കേസ്: സ്ഥലത്തില്ല, ഹാജരാകാന്‍ കൂടുതല്‍ സമയം വേണമെന്ന് തമന്ന