കേരളം

'തെരഞ്ഞെടുപ്പ് കമ്മീഷന്‍ 300പേരെ അനുവദിച്ചിട്ടുണ്ട്, അതുകൊണ്ട് നടത്തി': തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ കോടിയേരി ബാലകൃഷ്ണന്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനം നടത്തിയത് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സമ്മേളനങ്ങള്‍ വൈകുന്നത് പാര്‍ട്ടിയുടെ ജനാധിപത്യ നടത്തിപ്പിനെ ബാധിക്കും. നിയന്ത്രണങ്ങള്‍് പാലിക്കാനാണ് പൊതു സമ്മേളനം ഒഴിവാക്കിയതെന്നും കോടിയേരി പറഞ്ഞു. 

തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഹാളുകളില്‍ 300പേരെ അനുവദിച്ചിട്ടണ്ട്. അതുകൊണ്ടാണ് സമ്മേളനം നടത്തിയതെന്നും ജില്ലാ സമ്മേളനത്തിന്റെ സമാപന യോഗത്തില്‍ കോടിയേരി പറഞ്ഞു. 

കോവിഡ് മാദനണ്ഡം ലംഘിച്ച് മെഗാ തിരുവാതിര നടത്തിയത് വിവാദമായിരുന്നു. ജില്ലാ സമ്മേളന പ്രതിനിധിയായി എത്തിയ ഐബി സതീഷ് എംഎല്‍എയ്ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. സിപിഎം സമ്മേളന വേദി അടച്ചുപൂട്ടണമെന്നും നേതാക്കള്‍ക്ക് എതിരെ നടപടിയെടുക്കണം എന്നും ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കിയിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'രണ്ടു വര്‍ഷമായില്ലേ?'; മദ്യനയ അഴിമതിക്കേസില്‍ ഇഡിയോടു ചോദ്യങ്ങളുമായി സുപ്രീം കോടതി, കേസ് ഫയല്‍ ഹാജരാക്കണം

മഞ്ചേശ്വരത്ത് കാര്‍ ആംബുലന്‍സുമായി കൂട്ടിയിടിച്ചു; അച്ഛനും രണ്ടുമക്കളും മരിച്ചു

ജമ്മുവിലെ കുല്‍ഗാമില്‍ ഏറ്റുമുട്ടല്‍; മൂന്ന് ഭീകരരെ സൈന്യം വധിച്ചു

ഒരു നാട് മുഴുവന്‍ കടപ്പെട്ടിരിക്കുന്നു ഇവരോട്, ദാഹമകറ്റി റഷീദ് ഹാജിയും ഇസ്മയില്‍ ഹാജിയും

സാരി തന്നെ താരം, മെറ്റ് ഗാലയില്‍ തിളങ്ങി ആലിയ ഭട്ട്