കേരളം

തൃപ്രയാറില്‍ വന്‍ മാരകമയക്കുമരുന്നു വേട്ട; കെമിക്കല്‍ എന്‍ജിനിയറിങ്ങ് വിദ്യാര്‍ഥി അറസ്റ്റില്‍

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: മാരക മയക്കുമരുന്നായ  എംഡിഎംഎയുമായി വിദ്യാര്‍ഥി അറസ്റ്റില്‍. 22 കാരനായ പഴുവില്‍ എടക്കാട്ടുതറ വീട്ടില്‍ ഷംസുദ്ദീന്റെ മകന്‍ മുഹമ്മദ് ഷഹീന്‍ ഷായെയാണ് പൊലീസ് പിടികൂടിയത്. 

ഒരാഴ്ചയായി പ്രതിയ്ക്കായി പൊലീസ് തിരച്ചില്‍ നടത്തിയിരുന്നു. 33ഗ്രാം എംഡിഎംഎ സഹിതം തൃപ്രയാര്‍ കിഴക്കെ നടയില്‍ വച്ചാണ് ബൈക്കിലെത്തിയ ഇയാള്‍ അറസ്റ്റിലായത്.അന്യസംസ്ഥാനങ്ങളില്‍ നിന്നും വിവിധ മാര്‍ഗങ്ങളിലൂടെ  കേരളത്തിലേക്ക് കഞ്ചാവ്, എംഡിഎംഎ, എല്‍എസ്ഡി എന്നിവ ഇയാള്‍ എത്തിച്ചിരുന്നു

ഒരു ഗ്രാമിന് ഏഴായിരത്തോളം രൂപയ്ക്ക് ചില്ലറവില്‍പ്പന നടത്തുന്ന മയക്കു മരുന്നാണ് പിടികൂടിയത്. പ്രതിയുടെ ഉപഭോക്താക്കളില്‍ ഏറെയും വിദ്യാര്‍ഥികളാണ്. കെമിക്കല്‍ എന്‍ജിനിയറിംങ്ങ് വിദ്യാര്‍ഥിയായ പ്രതി ഇതിനു മുമ്പും ലഹരി മരുന്ന് കൊണ്ടുവന്ന് വില്‍പ്പന നടത്തിയിരുന്നതായാണ് വിവരം. ദിവസങ്ങളായി പ്രതിയെ നിരീക്ഷിച്ചു വന്നിരുന്ന പൊലീസ് സംഘം പല സ്ഥലങ്ങളിലായി കാത്തു നിന്ന്  ബൈക്കിലെത്തിയ ഇയാളെ പിന്‍തുടര്‍ന്നു പിടി കൂടുകയായിരുന്നു.

ബംഗളൂരില്‍ നിന്നാണ് ഇയാള്‍ മയക്കുമരുന്ന് എത്തിച്ചിരുന്നത്. ഇയാള്‍ക്ക്  മയക്കുമരുന്ന് ലഭിച്ച ആളുകളെ കുറച്ചും ഇയാളില്‍ നിന്ന് മയക്കുമരുന്ന് വാങ്ങുന്നവരെക്കുറിച്ചും കൂടുതല്‍ അന്വേഷണം നടത്തുമെന്ന് പൊലീസ് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ