കേരളം

കോവിഡ് ക്ലസ്റ്റര്‍ രൂപപ്പെട്ടു; കാര്യവട്ടം ക്യാമ്പസിലെ പിജി ഹോസ്റ്റല്‍ അടച്ചു, ക്ലാസുകള്‍ ഓണ്‍ലൈന്‍ വഴി

സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം: കാര്യവട്ടം ക്യാമ്പസിലെ പി ജി ഹോസ്റ്റല്‍ അടച്ചു. ഹോസ്റ്റലില്‍ കോവിഡ് ക്ലസ്റ്റര്‍ രൂപപ്പെട്ടതിനെ തുടര്‍ന്നാണ് നടപടി. ഇന്ന് മുതല്‍ രണ്ടാഴ്ചത്തേക്കാണ് ഹോസ്റ്റല്‍ അടച്ചത്. രണ്ടാഴ്ചക്കാലം പിജി ക്ലാസുകള്‍ ഓണ്‍ലൈന്‍ ആയി നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു.

തിരുവനന്തപുരത്തെ ഫാര്‍മസി കോളജിലും മെഡിക്കല്‍ കോളജിലും കോവിഡ് ക്ലസ്റ്റര്‍ രൂപപ്പെട്ടിരുന്നു. ന്യൂ ഇയര്‍ പാര്‍ട്ടിയില്‍ പങ്കെടുത്ത നാല്‍പ്പത് ഫാര്‍മസി കോളജ് വിദ്യാര്‍ത്ഥികള്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഇതേത്തുടര്‍ന്ന് കോളജ് അടച്ചു. 

കോവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തില്‍ തിരുവനന്തപുരത്ത് കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ജില്ലയില്‍ പൊതുയോഗങ്ങളും ഒത്തുചേരലുകളും നിരോധിച്ചിട്ടുണ്ട്. ജില്ലയില്‍ ഇന്നലെ 3917 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 511 പേര്‍ രോഗമുക്തരായി. 36.8 ശതമാനമാണു ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച 24,878 പേര്‍ ചികിത്സയിലുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത