കേരളം

ജീവനക്കാര്‍ക്ക് കൂട്ടത്തോടെ കോവിഡ്, 300ലേറെ സര്‍വീസുകള്‍ റദ്ദാക്കി; കെഎസ്ആര്‍ടിസി പ്രതിസന്ധിയില്‍, പൊലീസില്‍ 600ലധികം പേര്‍ക്ക് വൈറസ് ബാധ

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം:  ജീവനക്കാര്‍ക്ക് ഇടയില്‍ കോവിഡ് വ്യാപനം രൂക്ഷമായതോടെ കെഎസ്ആര്‍ടിസി പ്രതിസന്ധിയില്‍. ജീവനക്കാര്‍ക്ക് കൂട്ടത്തോടെ കോവിഡ് സ്ഥിരീകരിച്ചതോടെ സംസ്ഥാനത്തൊട്ടാകെ 300ലധികം സര്‍വീസുകള്‍ റദ്ദാക്കി. ജീവനക്കാര്‍ക്ക് ഇടയില്‍ കോവിഡ് കേസുകള്‍ ഉയര്‍ന്നതോടെ, െൈദനംദിന സര്‍വീസുകള്‍ മുടക്കം കൂടാതെ നടത്താന്‍ ബുദ്ധിമുട്ടുകയാണ് കെഎസ്ആര്‍ടിസി.

കോവിഡ് വ്യാപനം രൂക്ഷമായി നേരിടുന്ന തിരുവനന്തപുരത്ത് മാത്രം 80 കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കണ്ടക്ടര്‍മാരിലാണ് കൂടുതലായി രോഗം കണ്ടുവരുന്നത്. സിറ്റി ഡിപ്പോയില്‍ മാത്രം 25 പേര്‍ക്ക് വൈറസ് ബാധ കണ്ടെത്തി. ചീഫ് ഓഫീസിലും വ്യാപനമുണ്ട്. 

എറണാകുളം ഡിപ്പോയില്‍ 15 പേര്‍ക്കാണ് ഇതുവരെ വൈറസ് ബാധ കണ്ടെത്തിയത്. വരുംദിവസങ്ങളില്‍ സര്‍വീസുകള്‍ മുടക്കം കൂടാതെ നടത്തുന്നതിന് കൂടുതല്‍ ജീവനക്കാരെ എത്തിക്കാനുള്ള ശ്രമത്തിലാണ് കെഎസ്ആര്‍ടിസി. കൂടുതല്‍ ജീവനക്കാര്‍ എത്തുന്നതോടെ പ്രതിസന്ധിയില്ലാതെ സര്‍വീസ് മുന്നോട്ടു കൊണ്ടുപോകാന്‍ സാധിക്കുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു പ്രതീക്ഷ പ്രകടിപ്പിച്ചു.

പൊലീസ് സേനയിലും കോവിഡ് വ്യാപനം രൂക്ഷമാണ്.സംസ്ഥാനത്തൊട്ടാകെ രണ്ടാഴ്ചക്കിടെ അറുന്നൂറിലേറെ പൊലീസുകാര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ശബരിമല ഡ്യൂട്ടിക്ക്  പോയ ഒട്ടുമിക്ക പൊലീസുകാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ക്രൈംബ്രാഞ്ച് എഡിജിപി ഡി ശ്രീജിത്ത് ഉള്‍പ്പെടെയുള്ള പൊലീസുകാര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

അടൂരിൽ എട്ട് വയസുകാരിയുടെ മരണം; ഷി​ഗല്ലയെന്ന് സംശയം, ആരോ​ഗ്യ വിഭാ​ഗത്തിന്റെ പരിശോധന

ചര്‍മ്മം തിളങ്ങാൻ പഴങ്ങള്‍

'ഇപ്പോഴും കോളജ് കുമാരിയെ പോലെ'; മകന്റെ കാമറയിൽ മോഡലായി നവ്യാ നായർ

''ഞങ്ങളങ്ങനെ കാടിന്റെ മണം പിടിച്ചിരുന്നു; പിന്നെ നക്ഷത്രങ്ങളെ എണ്ണിയെണ്ണി ഉറക്കത്തിലേക്കിറങ്ങിപ്പോയി''