കേരളം

കോവിഡ് വ്യാപനം രൂക്ഷം: ഇടക്കാല ഉത്തരവുകളുടെ കാലാവധി നീട്ടി  

സമകാലിക മലയാളം ഡെസ്ക്


കൊച്ചി: സംസ്ഥാനത്ത് കോവിഡ് വ്യാപനം വീണ്ടും രൂക്ഷമായ സാഹചര്യത്തിൽ ഹൈക്കോടതിയിലെയും വിവിധ കീഴ്‌കോടതികളിലെയും ട്രൈബ്യൂണലുകളിലെയും ഇടക്കാല ഉത്തരവുകളുടെ കാലാവധി നീട്ടി. ഫെബ്രുവരി 21 വരെയാണ് ഉത്തരവുകളുടെ കാലാവധി നീട്ടിയിരിക്കുന്നത്. ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവരുൾപ്പെട്ട ഫുൾബെഞ്ചാണ് ഉത്തരവ് നൽകിയത്. 

കോടതികൾ ഓൺലൈൻ സിറ്റിങ്ങിലേക്ക് മാറിയത് കണക്കിലെടുത്താണ് ഹൈക്കോടതി ഫുൾബെഞ്ചിന്‍റെ ഇടക്കാല ഉത്തരവ്. കോവിഡ് സാഹചര്യത്തിൽ കക്ഷികൾക്കും അഭിഭാഷകർക്കും കോടതിയിൽ ഹാജരാകാനും ഇടക്കാല ഉത്തരവുകളുടെ കാലാവധി നീട്ടിവാങ്ങാനും ബുദ്ധിമുട്ടുണ്ടെന്ന് വിലയിരുത്തിയാണ് നടപടി. ഈ വിഷയം ഫുൾബെഞ്ച് ഫെബ്രുവരി 18ന് വീണ്ടും പരിഗണിക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കശ്മീരില്‍ മലയാളി വിനോദ സഞ്ചാരികളുടെ വാഹനം അപകടത്തില്‍പ്പെട്ടു; ഒരാള്‍ മരിച്ചു, ആറ് പേര്‍ക്ക് ഗുരുതര പരിക്ക്

അബുദാബി രാജ കുടുംബാം​ഗം ശൈഖ് താനൂൻ ബിൻ മുഹമ്മദ് അൽ നഹ്യാൻ അന്തരിച്ചു

സ​ഹകരണ ബാങ്കിലെ നിക്ഷേപം തിരികെ നൽകിയില്ല; വിഷം കഴിച്ച് ​ചികിത്സയിലായിരുന്ന ​ഗൃഹനാഥൻ മരിച്ചു

ഗായിക ഉമ രമണൻ അന്തരിച്ചു

പലസ്തീനെ പിന്തുണച്ച് വിദ്യാർത്ഥികൾ; അമേരിക്കൻ യൂണിവേഴ്സിറ്റികളിൽ പ്രതിഷേധം ശക്തം; 282 പേർ അറസ്റ്റില്‍