കേരളം

കടയില്‍ നിന്ന് ദോശമാവ് വാങ്ങി, സീരിയല്‍ നടിക്ക് ചുട്ടു കഴിക്കുമ്പോള്‍ കിട്ടിയത് സ്വര്‍ണ മൂക്കുത്തി 

സമകാലിക മലയാളം ഡെസ്ക്


കൊച്ചി: കടയിൽ നിന്ന് വാങ്ങിയ ​ദോശ മാവിൽ നിന്ന് സീരിയൽ നടിക്ക് ലഭിച്ചത് സ്വർണ മൂക്കുത്തി. കൊച്ചിയില്‍ താമസിക്കുന്ന സീരിയല്‍ നടി സൂര്യതാര്യയാണ് ദോശയ്ക്കുള്ളിലെ തിളക്കം കണ്ട് ഞെട്ടിയത്. 

കൊച്ചി ഏരൂരിലെ ഒരു കടയിൽ നിന്നാണ് ദോശമാവ് വാങ്ങിയത്. തിങ്കളാഴ്ച രാത്രിയാണ് ദോശമാവ് വാങ്ങിയത്. വാങ്ങിയ മാവുപയോഗിച്ച് ചൊവ്വാഴ്ചയാണ് ദോശയുണ്ടാക്കിയത്. ദോശ ചുട്ടതിന് ശേഷം കഴിക്കാനെടുത്തപ്പോഴാണ് അതിൽ മൂക്കുത്തി കണ്ടെത്തിയത്. 

അറിയപ്പെട്ട കമ്പനിയുടേയുതാണ് ദോശമാവ്. ദോശ ഉണ്ടാക്കിയപ്പോൾ മൂക്കുത്തി ശ്രദ്ധയിൽപ്പെട്ടിരുന്നില്ല. കഴിക്കാനെടുത്തപ്പോഴാണ് ദോശയ്ക്കുള്ളിൽ മൂക്കുത്തി തിളങ്ങുന്നതു കണ്ടു. ഉരച്ച് നോക്കിയപ്പോൾ സ്വർണം തന്നെയാണെന്ന് ബോധ്യപ്പെട്ടു. മാവ് പായ്ക്കു ചെയ്തപ്പോൾ മൂക്കുത്തി അബദ്ധത്തിൽ ഊരി വീണതാകുമെന്നാണ് കരുതുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'റണ്‍ രാഹുല്‍ റണ്‍', വയനാട്ടില്‍ തോല്‍വി ഉറപ്പായി; പരിഹസിച്ച് ബിജെപി

'സ്ഥിരം റോക്കി ഭായ് ആണ്, അന്നയാള്‍ പറഞ്ഞതിന് ഒരു വണ്ടി ആള്‍ക്കാരാണ് സാക്ഷി'

12 വര്‍ഷമായി കൊല്‍ക്കത്ത കാത്തിരിക്കുന്നു ജയിക്കാന്‍!

'ഇതിനൊക്കെ ഞാന്‍ തന്നെ ധാരാളം'; മരുന്നുവച്ച് സ്വന്തം മുറിവുണക്കി ഒറാങ്ങുട്ടാന്‍; ശാസ്ത്ര കൗതുകം

ഒരേ പേരുള്ള രണ്ടു പേര്‍ മത്സരിക്കാനെത്തിയാല്‍ എങ്ങനെ തടയും?; അപരന്മാരെ വിലക്കണമെന്ന ഹര്‍ജിയില്‍ സുപ്രീംകോടതി