കേരളം

സിൽവർ ലൈൻ: ഭൂമി ഏറ്റെടുക്കൽ നടപടിക്കെതിരായ ഹർജികൾ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സിൽവർ ലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട ഭൂമി ഏറ്റെടുക്കൽ നടപടികൾ ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജികൾ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കോടതി ഉത്തരവ് സർക്കാരിന് നിർണായകമാണ്. നേരത്തെ കെ-റെയിൽ എന്ന് രേഖപ്പെടുത്തിയ തൂണുകൾ സർക്കാർ സ്ഥാപിക്കുന്നത് നിയമവിരുദ്ധമാണെന്ന് കോടതി  ഇടക്കാല ഉത്തരവിൽ വ്യക്തമാക്കിയിരുന്നു. 

പദ്ധതി സംബന്ധിച്ച് നിലപാട് വിശദീകരിക്കാൻ കേന്ദ്ര സർക്കാരിനോടും ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. അസിസ്റ്റന്റ് സോളിസിറ്റർ നേരിട്ട് ഹാജരായി നിലപാട് വിശദമാക്കണമെന്നാണ് നി‍ർദേശം നൽകിയിട്ടുള്ളത്.  ജനങ്ങളെ ബുദ്ധിമുട്ടിച്ചും ഭീഷണിപ്പെടുത്തിയുമല്ല പദ്ധതി നടപ്പാക്കേണ്ടതെന്ന് കഴിഞ്ഞ തവണ ഹർജി പരി​ഗണിച്ചപ്പോൾ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അഭിപ്രായപ്പെട്ടിരുന്നു. 

അതിനിടെ, ഇന്നലെയും കെ റെയിൽ പദ്ധതിക്കായി സ്ഥലപരിശോധനയ്ക്കെത്തിയവരെ നാട്ടുകാർ തടഞ്ഞു. അങ്കമാലി എളവൂരിൽ സ്ഥലപരിശോധനയ്ക്കെത്തിയ ഉദ്യോഗസ്ഥരെയാണ് തടഞ്ഞത്. പ്രതിഷേധം കണക്കിലെടുത്ത് ഉദ്യോഗസ്ഥർ മടങ്ങി. എളവൂർ പാറക്കടവിൽ ജനവാസ-കാർഷിക മേഖലയിലൂടെ കടന്ന് പോകുന്ന കെ റെയിൽ പദ്ധതി അനുവദിക്കില്ലെന്ന ഉറച്ച നിലപാടിലാണ് നാട്ടുകാർ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി