കേരളം

'ഗുണ്ടാ പ്രമുഖരുടെ അഴിഞ്ഞാട്ടം'; റിജില്‍ മാക്കുറ്റിയെ വളഞ്ഞിട്ട് തല്ലി ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍, പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ് (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്


കൊച്ചി: കെ റെയിലിന് എതിരായ പ്രതിഷേധത്തിനിടെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിജില്‍ മാക്കുറ്റിക്ക് മര്‍ദനമേറ്റതില്‍, ഡിവൈഎഫ്‌ഐക്കെതിരെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍. മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പങ്കെടുത്ത പരിപാടിയിലേക്ക് ഇടിച്ചു കയറിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടാവുകയായിരുന്നു. ഇതിനിടെയാണ് റിജില്‍ മാക്കുറ്റിയെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ വളഞ്ഞിട്ട് മര്‍ദിച്ചത്. 

'പൗരപ്രമുഖരുടെ പാര്‍ട്ടി ഗുണ്ടാപ്രമുഖരെ വെച്ച് ജനാധിപത്യ പ്രതിഷേധങ്ങളെ തല്ലിയൊതുക്കി പ്രകൃതി-സാമൂഹ്യ -സാമ്പത്തിക ആഘാതങ്ങളെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്കൊന്നും ഉത്തരം തരാതെ കെ-റയിലില്‍ രക്ഷപ്പെടാമെന്ന കരുതണ്ട. സിപിഎം 'സോ കോള്‍ഡ് പൗരപ്രമുഖരെ' മാത്രം വിളിച്ച് കൂട്ടി നടത്തുന്ന കെ-റെയില്‍ വിശദീകരണ നാടക യോഗത്തിന് സമീപം വിരലിലെണ്ണാവുന്ന യൂത്ത് കോണ്‍ഗ്രസ്സ് നേതാക്കന്മാര്‍ നടത്തിയ ജാനാധിപത്യ പ്രതിഷേധത്തെ നേരിടുന്ന രീതിയാണിത്. പൊലീസ് നോക്കി നില്‍ക്കെ ഡിവൈഎഫ്‌ഐ ജില്ല സെക്രട്ടറി ഉള്‍പ്പടെയുള്ള 'ഗുണ്ടാ പ്രമുഖര്‍' നടത്തുന്ന അഴിഞ്ഞാട്ടമാണ് കേരളത്തെ മുന്നോട്ട് നയിക്കാനുള്ള പാതയെങ്കില്‍, ഈ വണ്ടി അധികം ദൂരം ഓടില്ല.'- ഷാഫി ഫെയ്‌സ്ബുക്കില്‍ കുറിച്ചു. 

'പണി അറിയാത്ത പൊലീസും ഗുണ്ടാപണി മാത്രം അറിയുന്ന പാര്‍ട്ടിക്കാരും യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന വൈസ് പ്രസിഡന്റ് റിജില്‍ മാക്കുറ്റി, ജില്ലാ പ്രസിഡന്റ് സുദീപ് ജയിംസ് ഉള്‍പ്പടെയുള്ള നേതാക്കന്മാര്‍ക്കെതിരെ നടത്തിയ അക്രമത്തില്‍ യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന കമ്മിറ്റി ശക്തമായി പ്രതിഷേധിക്കുന്നു. ഇതിന്റെ പേരില്‍ തെരുവില്‍ ആളെ കൂട്ടി ഇറങ്ങുവാന്‍ അറിയാഞ്ഞിട്ടല്ല, നാടിനെ ഓര്‍ത്തിട്ടാണ് ചെയ്യാത്തത്. 
ഈ അതിക്രമത്തിനെതിരെ കോവിഡ് മാനദണ്ഡങ്ങല്‍ പാലിച്ച് യൂത്ത് കോണ്‍ഗ്രസ്സ് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കും.'- ഷാഫി കുറിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ