കേരളം

നാളെ അര്‍ദ്ധരാത്രി നഗരാതിര്‍ത്തി അടയ്ക്കും, അനാവശ്യ യാത്ര നടത്തുന്നവര്‍ക്കെതിരെ കേസ്; തിരുവനന്തപുരത്ത് കര്‍ശന പരിശോധന

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഞായറാഴ്ച ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചിരിക്കേ, തിരുവനന്തപുരത്ത് നാളെ അര്‍ദ്ധരാത്രി നഗരാതിര്‍ത്തി അടച്ച് പരിശോധന ശക്തമാക്കാന്‍ ഒരുങ്ങി പൊലീസ്. കര്‍ശന പരിശോധനയ്ക്ക് ശേഷം മാത്രമേ നഗരത്തിന് അകത്തേയ്ക്കും പുറത്തേയ്ക്കും കടത്തിവിടുകയുള്ളൂവെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ അറിയിച്ചു. അനാവശ്യ യാത്ര നടത്തുന്നവര്‍ക്കെതിരെ കേസെടുക്കും. 

ഞായറാഴ്ചയും ശക്തമായ പരിശോധന നടത്തും. മാളുകള്‍ ഉള്‍പ്പെടെ ആളുകള്‍ കൂട്ടം കൂടാന്‍ സാധ്യതയുള്ള പ്രദേശങ്ങളിലും പരിശോധന ശക്തമാക്കുമെന്നും സിറ്റി പൊലീസ് കമ്മീഷണര്‍ അറിയിച്ചു. അവശ്യസര്‍വീസില്‍ ഉള്‍പ്പെടുന്നവര്‍ ഐഡി കാര്‍ഡ് കാണിക്കണം.

സംസ്ഥാനത്ത് എറണാകുളത്തും തിരുവനന്തപുരത്തുമാണ് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നത്.തിരുവനന്തപുരത്ത് 7896 പേര്‍ക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്.  എറണാകുളത്ത് 7339 പേര്‍ക്ക് കൂടി വൈറസ് ബാധ കണ്ടെത്തി. സംസ്ഥാനത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 43.76 ശതമാനമാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അതിശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, എട്ടിടത്ത് യെല്ലോ

'തെരഞ്ഞെടുപ്പ് ഫണ്ട് ചില മണ്ഡലം പ്രസിഡന്‍റുമാര്‍ മുക്കി, ഒരാളെയും വെറുതെ വിടില്ല'

ചാർളി അമ്മയായി; ആറ് കുഞ്ഞുങ്ങൾ: മൈസൂരുവിലേക്ക് ഓടിയെത്തി രക്ഷിത് ഷെട്ടി: വിഡിയോ

പലതവണ മുഖത്തടിച്ചു; നെഞ്ചിലും അടിവയറ്റിലും ചവിട്ടി; മുറിയിലൂടെ വലിച്ചിഴച്ചു; എഫ്‌ഐആറിലെ വിശദാംശങ്ങള്‍ പുറത്ത്

വര്‍ക്ക് പെര്‍മിറ്റ് കാലാവധി നീട്ടണം, നാടുകടത്തല്‍ ഭീഷണി; കാനഡയില്‍ ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ പ്രതിഷേധം, വിഡിയോ