കേരളം

ലക്ഷ്യമിട്ടത് 30 ലക്ഷത്തിന്റെ വിൽപ്പന; അങ്കമാലിയിൽ 78 ചാക്കുകളിലായി കടത്താൻ ശ്രമിച്ച ഹാൻസ് പിടിച്ചെടുത്തു; രണ്ട് പേർ അറസ്റ്റിൽ

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: പിക്കപ്പ് വാഹനത്തിൽ കടത്തുകയായിരുന്ന നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി. 78 ചാക്കുകളിലായി കടത്തുകയായിരുന്ന 58500 പാക്കറ്റ് ഹാൻസാണ് അങ്കമാലിയിൽ വച്ച് പൊലീസ് പിടിച്ചെടുത്തത്. മാറമ്പിള്ളി സ്വദേശികളായ കൊറ്റനാട്ട് വീട്ടിൽ അബ്ദുൾ ജബ്ബാർ (49), വള്ളോപ്പിള്ളി വീട്ടിൽ ഹുസൈൻ അബ്ദുൾ റഷീദ് (56) എന്നിവരെ അങ്കമാലി പൊലീസ് അറസ്റ്റ് ചെയ്തു. 

ജില്ലാ പൊലീസ് മേധാവി കെ കാർത്തിക്കിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ഹൈവേയിൽ നടത്തിയ പരിശോധനയിലാണ് പ്രതികൾ നിരോധിത പുകയില ഉത്പന്നമായ ഹാൻസുമായി പിടിയിലായത്. ബംഗളൂരുവിൽ നിന്നു പാലക്കാട്ടെത്തിച്ച് അവിടെ നിന്നു വാഹനത്തിൽ മാറ്റിക്കയറ്റിയാണ് ഹാൻസ് കൊണ്ടുവന്നത്. 

എട്ട് ലക്ഷം രൂപക്കാണ് വാങ്ങിയതെന്നും ഇവിടെ വിറ്റു കഴിയുമ്പോൾ 30 ലക്ഷത്തോളം രൂപ ലഭിക്കുമെന്നും പ്രതികൾ പറഞ്ഞു. പെരുമ്പാവൂരിലെ അതിഥി തൊഴിലാളികൾക്കിടയിൽ വിൽപ്പന നടത്തുവാനാണ് ഇവ കൊണ്ടുവന്നത്. അങ്കമാലി ഇൻസ്‌പെക്ടർ സോണി മത്തായിയുടെ നേതൃത്വത്തിലുള്ള പൊലീസാണ് പ്രതികളെ പിടികൂടിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

അമേഠി,റായ്ബറേലി സീറ്റ്; രാഹുല്‍ ഗാന്ധി- ഖാര്‍ഗെ ചര്‍ച്ച, പ്രിയങ്ക മത്സരിച്ചേക്കില്ല

ലോക്‌സഭ തെരഞ്ഞെടുപ്പ്; തൃശൂരിലും മാവേലിക്കരയിലും വിജയം ഉറപ്പെന്ന് സിപിഐ, 12 സീറ്റുകളിൽ എൽഡിഎഫിന് വിജയസാധ്യത

അടൂരിൽ എട്ട് വയസുകാരിയുടെ മരണം; ഷി​ഗല്ലയെന്ന് സംശയം, ആരോ​ഗ്യ വിഭാ​ഗത്തിന്റെ പരിശോധന

ചര്‍മ്മം തിളങ്ങാൻ പഴങ്ങള്‍