കേരളം

ബിഫാം വിദ്യാര്‍ഥി കിടപ്പുമുറിയില്‍ മരിച്ചനിലയില്‍; പരിശോധനയില്‍ കോവിഡ് 

സമകാലിക മലയാളം ഡെസ്ക്

തൃശ്ശൂര്‍: അവസാന വര്‍ഷ ബി-ഫാം വിദ്യാര്‍ഥിയെ കിടപ്പുമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. പുതുക്കാട്  നെന്മണിക്കരയില്‍ പിടിയത്ത് വര്‍ഗീസിന്റെ മകന്‍ ലിവിന്‍ (25)  ആണ് മരിച്ചത്. മരണ ശേഷം നടത്തിയ പരിശോധനയില്‍ യുവാവിന് കോവിഡ് സ്ഥിരീകരിച്ചു. 

രണ്ട് ദിവസം മുമ്പ് പരീക്ഷക്കായി പാമ്പാടിയിലെ  കോളേജിലെത്തിയ ലിവിന്‍ അവിടെ വെച്ച് തലകറങ്ങി വീണിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഇസിജിയില്‍ ചെറിയ പ്രശ്നമുള്ളതായി ഡോക്ടര്‍ പറഞ്ഞിരുന്നതായും പറയുന്നു. 

ഇതേതുടര്‍ന്ന് വീട്ടില്‍ വിശ്രമത്തിലായിരുന്നു. ഞായറാഴ്ച രാവിലെ ലിവിന്റെ അമ്മ മുറിയിലെത്തിയപ്പോഴാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്‌പോട്ട് ബുക്കിങ് ഇല്ല; ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

തൃഷ@41; താരസുന്ദരിയുടെ മികച്ച അഞ്ച് സിനിമകൾ

ചാമ്പ്യന്‍സ് ട്രോഫി ഒഴിവാക്കിയാല്‍ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരും'; ഇന്ത്യക്ക് മുന്നറിയിപ്പുമായി മുന്‍ പാക് താരം

ബസില്‍ ചാടിക്കയറി, പിടിവിട്ട് വീണു; തലയിലൂടെ ചക്രം കയറിയിറങ്ങി മധ്യവയസ്‌കന് ദാരുണാന്ത്യം

ജാക്കറ്റിലും ലെഗ്ഗിന്‍സിലും സ്വര്‍ണം ഒളിപ്പിച്ചു കടത്തി; അഫ്ഗാന്‍ നയതന്ത്ര ഉദ്യോഗസ്ഥ മുംബൈയില്‍ പിടിയില്‍