കേരളം

പൊലീസ് ആണെന്നറിയാതെ കളിത്തോക്ക് എടുത്തു നീട്ടി; ക്വട്ടേഷന്‍ സംഘം പിടിയില്‍

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: പൊലീസ് ആണെന്നറിയാതെ കളിത്തോക്ക് എടുത്തു ചൂണ്ടിയ ക്വട്ടേഷന്‍, കവര്‍ച്ചാ സംഘം പിടിയില്‍. തൃശൂരിലെ ബാര്‍ ഹോട്ടലില്‍ ഈസ്റ്റ് പൊലീസും ഷാഡോ പൊലീസും സംയുക്തമായി നടത്തിയ തിരച്ചിലിലാണ് നാലംഗ കവര്‍ച്ച സംഘം അറസ്റ്റിലായത്. 

നമ്പര്‍ പ്ലേറ്റ് ഇല്ലാതെ രണ്ടു ബൈക്കുകളിലായി സംഘം സഞ്ചരിക്കുന്നത് അറിഞ്ഞ് ഷാഡോ പൊലീസ് പിന്തുടരുകയായിരുന്നു. പൊലീസ് ആണെന്നറിയാതെ ഇവര്‍ തോക്കെടുത്തു നീട്ടി. തുടര്‍ന്ന് പൊലീസ് സംഘം് ഈസ്റ്റ് സ്റ്റേഷനില്‍ വിവരം അറിയിച്ചു. സംഘം ദിവാന്‍ജിമൂലയിലെ ബാറിലേക്കു കയറിയപ്പോള്‍ പൊലീസ് സംഘം എത്തുകയായിരുന്നു. 

തൃശൂര്‍ പൂമല സ്വദേശികളായ തെറ്റാലിക്കല്‍ ജസ്റ്റിന്‍ ജോസ്,  വട്ടോളിക്കല്‍ സനല്‍, അത്താണി സ്വദേശി ആറ്റത്തറയില്‍ സുമോദ്, വടക്കാഞ്ചേരി കല്ലമ്പ്ര സ്വദേശി  മണലിപറമ്പില്‍  ഷിബു  എന്നിവരാണ് പിടിയിലായത്. പൊലീസ് സംഘത്തെ കണ്ട് ഒരാള്‍ ഓടിരക്ഷപ്പെട്ടു. ഇവരില്‍ നിന്നും ആക്രമണത്തിനുപയോഗിക്കുന്ന കുരുമുളക് സ്‌പ്രേ, യഥാര്‍ത്ഥ തോക്ക് എന്ന് തോന്നുന്ന ഡമ്മി തോക്ക്, വാഹനത്തിന്റെ നമ്പര്‍ പ്ലേറ്റ് എന്നിവ കണ്ടെടുത്തു.അറസ്റ്റിലായവര്‍ക്കെതിരെ വടക്കാഞ്ചേരി, വിയ്യൂര്‍, മെഡിക്കല്‍ കോളജ് പൊലീസ് സ്‌റ്റേഷനുകളിലായി നിരവധി കേസുകള്‍ നിലവിലുണ്ട്. 

പ്രതികള്‍ ബാര്‍ ഹോട്ടലില്‍ മുറിയെടുത്ത് കവര്‍ച്ചക്കായി പദ്ധതികള്‍ ആസൂത്രണം ചെയ്തുവരികയായിരുന്നുവെന്ന് ചോദ്യം ചെയ്യലില്‍ സമ്മതിച്ചതായി പൊലീസ് അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വാതി മാലിവാളിനെ മര്‍ദിച്ച കേസ്: ബിഭവ് കുമാര്‍ അറസ്റ്റില്‍, പിടികൂടിയത് മുഖ്യമന്ത്രിയുടെ വീട്ടില്‍നിന്ന്

രണ്ട് ദിവസം കൂടി കാത്തിരിക്കൂ! ചന്ദ്രകാന്ത് അവസാനം പങ്കുവച്ച ഇൻസ്റ്റ​ഗ്രാം പോസ്റ്റ് ചർച്ചയാക്കി ആരാധകർ

മാരകായുധങ്ങളുമായി വീട്ടില്‍ അതിക്രമിച്ച് കയറി കാര്‍ തകര്‍ത്തു; ലഹരിക്ക് അടിമ; അറസ്റ്റില്‍

ദോശയുണ്ടാക്കുമ്പോള്‍ ഈ തെറ്റുകള്‍ ആവര്‍ത്തിക്കരുത്

കനത്തമഴയില്‍ റെയില്‍പ്പാളത്തില്‍ മണ്ണിടിഞ്ഞുവീണു; ഊട്ടിയിലേക്കുള്ള ട്രെയിന്‍ സര്‍വീസ് റദ്ദാക്കി