കേരളം

കോവിഡ് വ്യാപനം; പെന്‍ഷന്‍ വിതരണത്തിന് ട്രഷറികളില്‍ ക്രമീകരണം

സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം:സംസ്ഥാനത്ത് കോവിഡ്19 രോഗവ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ ഫെബ്രുവരിയിലെ പെന്‍ഷന്‍ വിതരണം നടത്തുന്നതിന് ട്രഷറികളില്‍ ക്രമീകരണം ഏര്‍പ്പെടുത്തി. പെന്‍ഷന്‍ കൈപ്പറ്റുന്നതിനായി അക്കൗണ്ട് നമ്പര്‍ പ്രകാരം നിശ്ചയിച്ചിട്ടുള്ള ദിവസം മാത്രം ഇടപാടുകള്‍ക്കായി എത്തണം. ട്രഷറിയില്‍ നേരിട്ട്  എത്തി പെന്‍ഷന്‍ കൈപ്പറ്റുന്നതിനു പകരം വകുപ്പ് ഏര്‍പ്പെടുത്തിയിട്ടുള്ള ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തണമെന്നും അറിയിച്ചു.

തിങ്കളാഴ്ച രാവിലെ PTSആ അക്കൗണ്ട് നമ്പര്‍ പൂജ്യത്തില്‍ അവസാനിക്കുന്ന പെന്‍ഷന്‍കാര്‍ക്കും ഉച്ചകഴിഞ്ഞ് ഒന്നില്‍ അവസാനിക്കുന്ന പെന്‍ഷന്‍കാര്‍ക്കും പെന്‍ഷന്‍ വിതരണം ചെയ്യും. ചൊവ്വാഴ്ച രാവിലെ അക്കൗണ്ട് നമ്പര്‍ രണ്ടില്‍ അവസാനിക്കുന്ന പെന്‍ഷന്‍കാര്‍ക്കും ഉച്ചകഴിഞ്ഞ് മൂന്നില്‍ അവസാനിക്കുന്ന പെന്‍ഷന്‍കാര്‍ക്കും പെന്‍ഷന്‍ വിതരണം ചെയ്യും. ബുധനാഴ്ച രാവിലെ അക്കൗണ്ട് നമ്പര്‍  നാലില്‍ അവസാനിക്കുന്ന പെന്‍ഷന്‍കാര്‍ക്കും ഉച്ചകഴിഞ്ഞ് അഞ്ചില്‍ അവസാനിക്കുന്ന പെന്‍ഷന്‍കാര്‍ക്കും പെന്‍ഷന്‍ വിതരണം ചെയ്യും.  

വ്യാഴാഴ്ച രാവിലെ അക്കൗണ്ട് നമ്പര്‍  ആറില്‍ അവസാനിക്കുന്ന പെന്‍ഷന്‍കാര്‍ക്കും ഉച്ചകഴിഞ്ഞ് ഏഴില്‍ അവസാനിക്കുന്ന പെന്‍ഷന്‍കാര്‍ക്കും പെന്‍ഷന്‍ വിതരണം ചെയ്യും. വെള്ളിയാഴ്ച രാവിലെ അക്കൗണ്ട് നമ്പര്‍  എട്ടില്‍ അവസാനിക്കുന്ന പെന്‍ഷന്‍കാര്‍ക്കും ഉച്ചകഴിഞ്ഞ് ഒമ്പതില്‍ അവസാനിക്കുന്ന പെന്‍ഷന്‍കാര്‍ക്കും പെന്‍ഷന്‍ വിതരണം ചെയ്യും. ശനിയാഴ്ച എല്ലാ അക്കൗണ്ട് നമ്പറിലുള്ള പെന്‍ഷന്‍കാര്‍ക്കും പെന്‍ഷന്‍ വിതരണം നടത്തും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍