കൊല്ലം: വലിയഴീക്കല്‍ പാലത്തില്‍ യുവാക്കള്‍ അപകടകരമായ രീതിയില്‍ ബൈക്കില്‍ അഭ്യാസ പ്രകടനം നടത്തി. അമിത വേഗതയില്‍ ഓടിക്കുന്നതിനിടെ, അത് വഴി വന്ന കാറുമായി കൂട്ടിയിടിക്കുന്നതില്‍ നിന്ന് യുവാക്കള്‍ സഞ്ചരിച്ച ബൈക്ക് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.
നാല് പേരടങ്ങിയ സംഘമാണ് റേസിംഗ് നടത്തിയത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ യുവാക്കള്‍ തന്നെ സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുകയായിരുന്നു. ദൃശ്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതോടെ സംഭവത്തില്‍ ഓച്ചിറ പൊലീസ് അന്വേഷണം തുടങ്ങി.
ഒരു ബൈക്ക് എറണാകുളം രജിസ്‌ട്രേഷനിലുള്ളതാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഉടമയെ കണ്ടെത്താനുള്ള ശ്രമം ഊര്‍ജിതമാണെന്ന് പൊലീസ് വ്യക്തമാക്കി.
ഈ വാർത്ത കൂടി വായിക്കാം
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ