കേരളം

മുഖ്യമന്ത്രിയെ വെടിവെച്ച് കൊല്ലണമെന്ന പരാമര്‍ശം; പിസി ജോര്‍ജിന്റെ ഭാര്യക്കെതിരെ പൊലീസില്‍ പരാതി

സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ വെടിവെച്ച് കൊല്ലാനുള്ള ദേഷ്യമുണ്ടെന്ന പിസി ജോർജിന്റെ ഭാര്യ ഉഷാ ജോർജിന്റെ പരാമർശത്തിൽ പൊലീസിൽ പരാതി. പീഡനക്കേസിൽ പി സി ജോർജ് അറസ്റ്റിലായതിന് പിന്നാലെ മാധ്യമങ്ങളെ കണ്ടപ്പോഴായിരുന്നു ഉഷാ ജോർജിന്റെ വിവാദ പരാമർശങ്ങൾ.

കാസർഗോഡ് സ്വദേശിയായ ഹൈദർ മധൂറാണ് ഉഷാ ജോർജിനെതിരെ വിദ്യാ നഗർ പൊലീസിൽ പരാതി നൽകിയത്.''ശരിക്കും പറഞ്ഞാൽ അയാളെ എനിക്ക് വെടിവെച്ച് കൊല്ലാനുള്ള ദേഷ്യമുണ്ട്. നിങ്ങളിത് ചാനലിൽ കൂടി വിട്ടാൽ എനിക്ക് കുഴപ്പമില്ല. എന്റെ അപ്പന്റെ റിവോൾവറാണ് ഇവിടെയുള്ളത്. കുടുംബത്തിലെ എല്ലാവരും വേദനിക്കുന്നുണ്ട്. ഒരാഴ്ച്ചക്കുള്ളിൽ അയാൾ അനുഭവിക്കും. അനുഭവിച്ചേ തീരു. ഇത്രയും പ്രായമായ ഒരാളെ പിടിച്ച് ജയിലിൽ ഇടാമോ എന്നായിരുന്നു ഉഷാ ജോർജിന്റെ പ്രതികരണം. 

'ഇത് പിണറായിയുടെ കളിയാണ്. ഒരു മനുഷ്യനെ അങ്ങനെയൊന്നും ഒതുക്കാൻ പറ്റില്ല. രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരിൽ ഒരു കുടുംബത്തെ ഇങ്ങനെ വേട്ടയാടുന്നത് ശരിയാണോ എന്നും ഉഷ ചോദിച്ചു. 'എല്ലാവരെയും മോനേ മോളേയെന്നെ അദ്ദേഹം വിളിക്കൂ. സിൻസിയർ ആയതുകൊണ്ട് പറ്റിയതാണ്. തന്നെ പീഡിപ്പിക്കാത്ത വ്യക്തിയുണ്ടെങ്കിൽ അത് പി സി ജോർജ് ആണെന്നും അച്ഛന് തുല്യമാണ് എന്നുമാണ് പരാതിക്കാരി പറഞ്ഞത്. ഇന്നെങ്ങനെയാ ഇങ്ങനെയാതത്.'

പരാതിക്കാരി വീട്ടിൽ വന്നിട്ടുണ്ട്. താനുമായി സംസാരിച്ചിട്ടുണ്ട്. സ്വപ്‌ന വന്നിട്ടുണ്ട്. അറസ്റ്റിനെ കുറിച്ച് സൂചനയില്ലായിരുന്നു. അറിയാമായിരുന്നെങ്കിൽ തനിച്ച് പോകില്ലായിരുന്നു. ജോർജിനെ സാക്ഷിയാക്കുമെന്നാണ് പറഞ്ഞത്. ട്രാപ്പിലാക്കിയതാണ്. പിണറായി വിജയന്റെ പ്രശ്‌നങ്ങളൊന്നും പുറത്തേക്ക് വരരുത്. അതിനാണ് പിസി ജോർജിനെ അറസ്റ്റ് ചെയ്തത്. വാർത്ത അങ്ങനെ തിരിച്ചു വിടാനാണ് ശ്രമം എന്നും ഉഷ ആരോപിച്ചു. 

ഈ വാർത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വൈദ്യുതി ഉപഭോഗം സര്‍വകാല റെക്കോര്‍ഡും പിന്നിട്ട് കുതിക്കുന്നു; സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് വേണമെന്ന് കെഎസ്ഇബി

കോവിഡ് വാക്‌സിന്‍ അപകടകാരിയോ? വാര്‍ത്തകളിലെ വാസ്തവമെന്ത്? കുറിപ്പ്

ടി20യിൽ പുതിയ റെക്കോര്‍ഡ‍്; ചരിത്രമെഴുതി ബാബർ അസം

7,999 രൂപയ്ക്ക് ഫോണ്‍, ഡിസ്‌ക്കൗണ്ട് 'യുദ്ധത്തിന്' ഫ്‌ളിപ്പ്കാര്‍ട്ടും; മെയ് മൂന്ന് മുതല്‍ ബിഗ് സേവിങ്‌സ് ഡേയ്‌സ് സെയില്‍

അതെന്താ തൊഴിലാളി ദിനം മെയ് ഒന്നിന്?; അറിയാം, ചരിത്രം