കേരളം

ആസൂത്രണം ചെയ്തത് രാഹുല്‍ ഗാന്ധിയാണെന്ന് പറയാതിരുന്നത് മഹാഭാഗ്യം; മുഖ്യമന്ത്രിയുടെ കഥ, പൊലീസിന്റെ തിരക്കഥ: കെ സി വേണുഗോപാല്‍

സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം: രാഹുല്‍ഗാന്ധിയുടെ ഓഫീസിലെ ഗാന്ധി ചിത്രം തകര്‍ത്ത സംഭവത്തില്‍ പൊലീസ് റിപ്പോര്‍ട്ടിനെതിരെ കോണ്‍ഗ്രസ്. മുഖ്യമന്ത്രി തയ്യാറാക്കിയ കഥയ്ക്ക് പൊലീസ് തയ്യാറാക്കിയ തിരക്കഥയാണിതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പറഞ്ഞു. ഇത് എല്ലാവര്‍ക്കും മനസ്സിലാകുന്ന കാര്യമാണ്. 

ഗാന്ധി ചിത്രം തകര്‍ത്തത് എസ്എഫ്‌ഐക്കാരല്ല, കോണ്‍ഗ്രസുകാരാണ് എന്ന് മുഖ്യമന്ത്രി 24-ാം തീയതി തന്നെ പറഞ്ഞിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞാല്‍ അതനുസരിച്ച് റിപ്പോര്‍ട്ട് എഴുതുന്ന പോലീസല്ലേ ഉള്ളത്. കേരള പൊലീസിന്റെ ഇപ്പോഴത്തെ പ്രവര്‍ത്തനങ്ങളെല്ലാം എല്ലാവര്‍ക്കും അറിയാവുന്നതാണ്. 

രാഹുല്‍ ഗാന്ധി ആസൂത്രണം ചെയ്ത ആക്രമണം ആണെന്ന് പറയാതിരുന്നത് മഹാഭാഗ്യം. മുഖ്യമന്ത്രി ഇത്തരത്തില്‍ പ്രസ്താവന നടത്താതിരുന്നതു തന്നെ മഹാഭാഗ്യം. രാഹുല്‍ഗാന്ധി ആസൂത്രണം ചെയ്തതാണെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നതെങ്കില്‍ പൊലീസ് അതുപോലെ തന്നെ റിപ്പോര്‍ട്ട് എഴുതി നല്‍കിയേനെ എന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. 

സംഭവം നടന്നതിന് ശേഷം 4.05 ന് ഗാന്ധിയുടെ ഫോട്ടോ അവിടെ ഉണ്ടായിരുന്നു എന്നാണ് ഇപ്പോള്‍ പറയുന്നത്. അന്ന് 4.15 നും 4.30 നും ഇടയില്‍ താന്‍ വയനാട് എസ്പിയെ വിളിച്ചിരുന്നു. അപ്പോള്‍ അദ്ദേഹം പറഞ്ഞത് എസ്എഫ്‌ഐ പ്രവര്‍ത്തകരെ പുറത്തിറക്കാന്‍ ശ്രമിച്ചു കൊണ്ടിരിക്കുകയാണെന്നാണ്. പിന്നെ മറ്റൊരു കാര്യം എസ്എഫ്‌ഐക്കാര്‍ മുഴുവന്‍ കയറിയത് മുന്നിലൂടെയല്ല, പിന്നിലൂടെയുമൊക്കെയാണ്. ദൃശ്യങ്ങളില്‍ എല്ലാവരും അത് കണ്ടതാണെന്നുെ കെ സി വേണുഗോപാല്‍ പറഞ്ഞു. 

ചിത്രം തകര്‍ത്തത് നാലു മണിക്ക് ശേഷം : മുഖ്യമന്ത്രി 

രാഹുല്‍ഗാന്ധിയുടെ ഓഫീസിലെ ഗാന്ധി ചിത്രം തകര്‍ക്കപ്പെട്ടത് നാലു മണിക്ക് ശേഷമാണെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ അറിയിച്ചത്. സിപിഎമ്മിലെ വി ജോയിയുടെ സബ്മിഷന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി. രാഹുല്‍ ഗാന്ധിയുടെ ഓഫീസില്‍ അതിക്രമിച്ച് കടന്ന എസ്എഫ്‌ഐ പ്രവര്‍ത്തകരെ 3. 54 ന് പുറത്താക്കിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. 

ഇതിനു ശേഷം 4.04 ന് എടുത്ത ചിത്രത്തില്‍ ഗാന്ധിജിയുടെ ഫോട്ടോ യഥാസ്ഥാനത്തുണ്ട്. ഇതിനു ശേഷമാണ് ചിത്രം തകര്‍ക്കപ്പെട്ടത്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഓഫീസില്‍ ഉണ്ടായിരുന്നതായി വിവരമുണ്ട്.  4. 29 ന് എടുത്ത ചിത്രത്തില്‍ ഫോട്ടോ താഴെ കിടക്കുന്നതായും, ചില്ലുകള്‍ തകര്‍ക്കപ്പെട്ടതായും കാണപ്പെട്ടുവെന്ന് മൊഴിയുണ്ട്. 

മാധ്യമങ്ങളില്‍ കാണിച്ച ദൃശ്യങ്ങളിലും ഇക്കാര്യം വ്യക്തമാണ്. എംപിയുടെ ഓഫീസിലെ അതിക്രമവുമായി ബന്ധപ്പെട്ട് രണ്ടു കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഈ സംഭവത്തില്‍ പൊലീസ് അന്വേഷണം നടക്കുന്നതായും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. 

ഈ വാർത്ത കൂടി വായിക്കാം  

സമകാലിക മലയാളം ഇപ്പോള്‍ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ