കേരളം

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടി; യുവാവ് അറസ്റ്റില്‍

സമകാലിക മലയാളം ഡെസ്ക്

കോട്ടയം: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് നിരവധിയാളുകളില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസില്‍ യുവാവിനെ അറസ്റ്റ് ചെയ്തു. വടവാതൂര്‍ കളത്തിപ്പടി പാറയ്ക്കല്‍ പിബി അജയ്(27) ആണ് ചിങ്ങവനം പൊലീസിന്റെ കസ്റ്റഡിയിലായത്.

വിവിധ പൊലീസ് സ്റ്റേഷന്‍ പരിധികളില്‍ നിന്നും പലരില്‍ നിന്നുമായി ഒന്നര ലക്ഷ രൂപ വീതമാണ് തട്ടിയെടുത്തത്. മാള്‍ട്ടയിലെ റിസോര്‍ട്ടില്‍ ഡ്രൈവര്‍ ജോലി വാഗ്ദാനം ചെയ്താണ് തട്ടിപ്പ് നടത്തിയത്. കുഴിമറ്റം സ്വദേശിയില്‍ നിന്നും 2021 ഒക്ടോബറില്‍ ഒന്നര ലക്ഷം രൂപ വാങ്ങിയ കേസിലാണ് ചിങ്ങവനം പൊലീസ് കേസെടുത്തത്.

ജില്ലയില്‍ മറ്റ് രണ്ടു പേരില്‍ നിന്നും സമാന രീതിയില്‍ തട്ടിപ്പ് നടത്തിയിരുന്നു. എറണാകുളം, കടവന്ത്രയില്‍ മറ്റൊരു കേസില്‍ അറസ്റ്റിലായ പ്രതിയെ ചിങ്ങവനം പൊലീസ് കസ്റ്റഡിയില്‍ വാങ്ങുകയായിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കെഎസ്ആര്‍ടിസി ബസിലെ മെമ്മറി കാര്‍ഡ് കാണാതായത് അന്വേഷിക്കുമെന്ന് ഗതാഗതമന്ത്രി; എംഡിക്ക് നിര്‍ദേശം

തേന്‍ എടുക്കുന്നതിനിടെ മരത്തില്‍ നിന്ന് വീണ് യുവാവ് മരിച്ചു, മൃതദേഹവുമായി പോയ ആംബുലന്‍സ് മറിഞ്ഞ് നാല് പേര്‍ക്ക് പരിക്ക്

യുവാവ് കുഴഞ്ഞുവീണു മരിച്ചു; സൂര്യാഘാതമെന്ന് സംശയം

പാലക്കാട് ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പിന്‍വലിച്ചു; മൂന്ന് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്; ജാഗ്രത

മുസ്ലീങ്ങള്‍ക്ക് മാത്രമാണോ കൂടുതല്‍ കുട്ടികളുള്ളത്?, എനിക്ക് അഞ്ച് മക്കളുണ്ട്; മോദിയോട് മറുചോദ്യവുമായി ഖാര്‍ഗെ