കേരളം

മാധ്യമ പ്രവര്‍ത്തകയെ അധിക്ഷേപിച്ചു; പിസി ജോര്‍ജിന് എതിരെ വീണ്ടും കേസ്

സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം: പീഡനക്കേസിന് പിന്നാലെ പിസി ജോര്‍ജിന് എതിരെ പുതിയ കേസ്. മാധ്യമ പ്രവര്‍ത്തകയെ അധിക്ഷേപിച്ച സംഭവത്തിലാണ് മ്യൂസിയം പൊലീസ് കേസെടുത്തിരിക്കുന്നത്. സ്ത്രീത്വത്തെ അപമാനിച്ചതിന് ഐപിസി 509 പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മൂന്നുവര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്. 

സോളാര്‍ കേസ് പ്രതിയുടെ ലൈംഗിക പീഡന പരാതിയില്‍ അറസ്റ്റ് ചെയ്തു കൊണ്ടുപോകുന്നതിനിടെയാണ് മാധ്യമ പ്രവര്‍ത്തകയോട് പിസി ജോര്‍ജ് അപമര്യാദയായി പെരുമാറിയത്. 

പീഡനത്തിനിരയായ സ്ത്രീയുടെ പേര് പറയുന്നത് തെറ്റല്ലേ എന്ന മാധ്യമപ്രവര്‍ത്തകയുടെ ചോദ്യത്തിന് 'എന്നാല്‍ നിങ്ങളുടെ പേര് പറയാം' എന്ന് പറഞ്ഞ് ജോര്‍ജ് അപമാനിക്കുകയായിരുന്നു. സംഭവം വിവാദമായതിന് പിന്നാലെ, മാധ്യമപ്രവര്‍ത്തകയോട് ക്ഷമാപണം നടത്തിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത