കേരളം

തൃശൂരിലെ ബാറില്‍ കത്തിക്കുത്ത്, യുവാവ് കൊല്ലപ്പെട്ടു; ബാറുടമയ്‌ക്കെതിരെ ജീവനക്കാരുടെ ക്വട്ടേഷനെന്ന് സൂചന

സമകാലിക മലയാളം ഡെസ്ക്


തൃശൂർ:  ബാറിലുണ്ടായ കത്തിക്കുത്തിൽ യുവാവ് മരിച്ചു. തളിക്കുളത്ത് ബാറിൽ ചൊവ്വാഴ്ച രാത്രി 9.30ഓടെയാണ് സംഭവം. പെരിഞ്ഞനം ചക്കരപ്പാടം  സ്വദേശി ബൈജു ( 40 ) ആണ് കൊല്ലപ്പെട്ടത്. മറ്റ് രണ്ട് പേർക്ക് കൂടി കുത്തേറ്റു.

ബാറുടമ കൃഷ്ണരാജിനും ബൈജുവിന്റെ സുഹൃത്ത് അനന്തുവിനുമാണ് കുത്തേറ്റത്. കൃഷ്ണരാജിന് ​ഗുരുതരമായി പരിക്കേറ്റു. കൃഷ്ണരാജിനെ കൊച്ചിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അനന്തു തൃശൂരിലെ ആശുപത്രിയിൽ ചികിത്സയിലാണ്. ബാറുടമയും ജീവനക്കാരും തമ്മിലുള്ള പ്രശ്നമാണ് കത്തിക്കുത്തിലേക്ക് എത്തിയത്. ബാറുടമയ്ക്ക് എതിരെ ജീവനക്കാർ ക്വട്ടേഷൻ നൽകിയതാണെന്നും സൂചനയുണ്ട്. 

പത്തു ദിവസം മുമ്പാണ് ഈ ബാർ ഹോട്ടൽ ആരംഭിച്ചത്. ബില്ലിൽ കൃത്രിമം കാണിച്ചെന്ന പേരിൽ ചില ജീവനക്കാരെ ബാറുടമ ശാസിച്ചിരുന്നു.‌ ഇതേ തുടർന്ന് ജീവനക്കാരും ബാറുടമയും തമ്മിൽ വഴക്കുണ്ടായി. പ്രശ്നത്തിൽ ഇടപെടാൻ  ബൈജുവിനെയും സുഹൃത്തിനേയും ബാറുടമ വരുത്തിയതായിരുന്നു. ബാറിലെ ജീവനക്കാർ തന്നെ ക്വട്ടേഷൻ നൽകിയതാണെന്നാണ് പ്രാഥമിക നിഗമനം. ഏഴംഗ അക്രമി സംഘം ആണ് എത്തിയതെന്നും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പാലക്കാട് സൂര്യാഘാതമേറ്റ് വയോധിക മരിച്ചു

ജയം മാത്രം രക്ഷ; ഗുജറാത്തിനെതിരെ ബംഗളൂരു ആദ്യം ബൗള്‍ ചെയ്യും

ലഭ്യത കൂടി, ആറ് രാജ്യങ്ങളിലേയ്ക്ക് സവാള കയറ്റുമതി ചെയ്യാന്‍ അനുമതി

പന്തെറിഞ്ഞത് 8 പേര്‍! ന്യൂസിലന്‍ഡിനെതിരെ പാകിസ്ഥാന് അപൂര്‍വ നേട്ടം

വാഹനത്തിന് സൈഡ് കൊടുത്തില്ല, കെഎസ്ആര്‍ടിസി ബസ് തടഞ്ഞ് മേയര്‍ ആര്യാ രാജേന്ദ്രന്‍, ഡ്രൈവര്‍ക്കെതിരെ കേസ്