കേരളം

കണ്‍വെന്‍ഷന്‍ സെന്ററിലേക്ക് പാര്‍ശ്വഭിത്തി ഇടിഞ്ഞ് വീണു; കല്ലും മണ്ണും കുത്തി ഒലിച്ചെത്തി; വിവാഹ പാര്‍ട്ടിയുടെ ഭക്ഷണമുള്‍പ്പെടെ നശിച്ചു

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: കനത്ത മഴയെ തുടര്‍ന്ന് മാവൂരില്‍ കണ്‍വെന്‍ഷന്‍ സെന്ററിലേക്ക് പാര്‍ശ്വഭിത്തി ഇടിഞ്ഞ് വീണു. മാവൂര്‍ പഞ്ചായത്ത് കണ്‍വെന്‍ഷന്‍ സെന്ററിലേക്ക് സമീപത്തുള്ള ഗ്രാസിം ഫാക്ടറിയുടെ പാര്‍ശ്വഭിത്തിയാണ് ഇടിഞ്ഞു വീണത്. മാവൂര്‍ പുളിക്കണ്ടി സ്വദേശിയുടെ വിവാഹം നടന്നു കൊണ്ടിരിക്കുന്നതിനിടെയാണ് അപകടം. 

അപ്രതീക്ഷിതമായ അപകടത്തിൽ വിവാഹ പാര്‍ട്ടിയുടെ ഭക്ഷണമുള്‍പ്പെടെ നശിച്ചു. കണ്‍വഷണന്‍ സെന്ററിലെ അടുക്കളയിലേക്ക് കല്ലു മണ്ണും കുത്തി ഒലിച്ചെത്തുകയായിരുന്നു. ഭക്ഷണം വിളമ്പുന്ന ഹാളിലും വെള്ളം കയറി. 

ജില്ലയില്‍ കനത്ത മഴ തുടരുകയാണ്. താഴ്ന്ന പല പ്രദേശങ്ങളെല്ലാം വെള്ളത്തിലാണ്. ജില്ലയില്‍ മാത്രം ഇതുവരെ പത്ത് കോടി രൂപയുടെ കൃഷി നാശമുണ്ടായതായാണ് കണക്ക്. മഴയിൽ രണ്ട് പേർ കുളത്തിൽ വീണു മരിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

'ഇപ്പോഴും കോളജ് കുമാരിയെ പോലെ'; മകന്റെ കാമറയിൽ മോഡലായി നവ്യാ നായർ

''ഞങ്ങളങ്ങനെ കാടിന്റെ മണം പിടിച്ചിരുന്നു; പിന്നെ നക്ഷത്രങ്ങളെ എണ്ണിയെണ്ണി ഉറക്കത്തിലേക്കിറങ്ങിപ്പോയി''

മൂന്നാമത്തെ ബഹിരാകാശ ദൗത്യത്തിന് തയാറെടുത്ത് സുനിത വില്ല്യംസ്

മേയര്‍ - ഡ്രൈവര്‍ തര്‍ക്കം; കെഎസആര്‍ടിസി ഡ്രൈവറുടെ പരാതിയില്‍ അന്വേഷണത്തിന് ഉത്തരവ്; ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണം