കേരളം

ഐസിഎസ്ഇ: 500ൽ 498 മാർക്ക്, കേരളത്തിൽ ഒന്നാമതെത്തി ആതിര 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ഐസിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ തിരുവനന്തപുരം മുക്കോല സെന്റ് തോമസ് റസിഡൻഷ്യൽ സ്കൂളിലെ എസ് ജെ ആതിരയ്ക്ക് കേരളത്തിൽ ഒന്നാം റാങ്ക്. 500ൽ 498 മാർക്ക് നേടിയാണ് ആതിര ഒന്നാമതെത്തിയത്. ദേശീയ തലത്തിലെ രണ്ടാമത്തെ ഉയർന്ന മാർക്കാണ് ആതിരയുടേത്. 

499 മാർക്ക് വീതം നേടിയ ഹർഗുൻ കൗർ (പുണെ), അനിക ഗുപ്ത (കാൻപുർ), പുഷ്കർ ത്രിപാഠി (ഛത്തീസ്ഗഡ്), കനിഷ്ക മിത്തൽ (ലക്നൗ) എന്നിവർ ദേശീയതലത്തിൽ ഒന്നാമതെത്തി. നാല് പേർ ഒന്നാം റാങ്ക് പങ്കിട്ടതിനാൽ 99.6% മാർക്കു നേടിയ ആതിര ഉൾപ്പെടെയുള്ള 34 പേർക്ക് 5–ാം റാങ്കാണ്. ടാറ്റ എൽഎക്സി കമ്പനിയിൽ പ്രോഗ്രാം മാനേജരായ തിരുവനന്തപുരം പാങ്ങപ്പാറ സംഗീതാ നഗർ ഹീര ഗാർഡൻസിൽ എസ് എൽ ഷിലുവിന്റെയും ഇടുക്കി എൻജിനീയറിങ് കോളജ് അധ്യാപിക ഡോ. ആർ ജീനയുടെയും മകളാണ് ആതിര. 

പത്താം ക്ലാസ് പരീക്ഷാഫലം പുറത്തുവന്നപ്പോൾ ദേശീയതലത്തിൽ 99.97% ആണു വിജയം. കേരളത്തിൽ 100% വിജയമുണ്ട്. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

സെക്സ് വീഡിയോ വിവാദം കോണ്‍ഗ്രസിന് ബൂമറാങ്ങായി മാറും, സിദ്ധരാമയ്യ സര്‍ക്കാരിന്റെ പതനത്തിന് കാരണമാകുമെന്ന് കുമാരസ്വാമി

മതീഷ പതിരനയ്ക്ക് പരിക്ക്, നാട്ടിലേക്ക് മടങ്ങി; ചെന്നൈക്ക് വന്‍ തിരിച്ചടി

സൂക്ഷിക്കുക; ഫണ്ട് മുസ്ലീങ്ങള്‍ക്ക് മാത്രം: വിവാദ വീഡിയോയുമായി ബിജെപി

ഇന്ത്യ- പാക് പോരാട്ടം ഒക്ടോബര്‍ 6ന്; ടി20 വനിതാ ലോകകപ്പ് മത്സര ക്രമം