കേരളം

മുഖ്യമന്ത്രിക്കും ഗവര്‍ണര്‍ക്കും പുതിയ ഇന്നോവ കാറുകള്‍; 72 ലക്ഷം രൂപ അനുവദിച്ചു

സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം: മുഖ്യമന്ത്രിക്കും ഗവർണർക്കുമായി ഡൽഹിയിൽ പുതിയ വാഹനം വാങ്ങുന്നു.  രണ്ട് ഇന്നോവ ക്രിസ്റ്റ കാറുകൾ വാങ്ങാനാണ് അനുമതി. ഡൽഹിയിലെ ആവശ്യങ്ങൾക്കായാണ് ഇവ. 

കാറുകൾ വാങ്ങാനായി 72 ലക്ഷം രൂപ അനുവദിച്ചു. ഡൽഹി കേരള ഹൗസിലെ റസിഡന്റ് കമ്മിഷണറുടെ ആവശ്യം അംഗീകരിച്ച് പ്രിൻസിപ്പൽ സെക്രട്ടറി കെ ആർ ജ്യോതിലാൽ ഉത്തരവിറക്കി. കേന്ദ്ര സർക്കാരിന്റെ ജെം പോർട്ടൽ വഴിയാണ് കാർ വാങ്ങുന്നത്. 

കഴിഞ്ഞ മാസം മുഖ്യമന്ത്രിക്കായി കിയാ കാർണിവൽ വാങ്ങിയിരുന്നു. 33 ലക്ഷം രൂപ വിലവരുന്ന കിയ കാർണിവൽ ആണ് വാങ്ങിയത്. ആദ്യം ടാറ്റാ ഹാരിയറാണ് വാങ്ങാൻ ഉദ്ദേശിച്ചിരുന്നത്. എന്നാൽ ഇതിന് പകരം പ്രത്യേക സുരക്ഷാ സംവിധാനങ്ങളുള്ള കിയാ കാർണിവൽ വാങ്ങുന്നതാണ് അഭികാമ്യമെന്ന് പൊലീസ് മേധാവി അനിൽകാന്ത് ശുപാർശ ചെയ്തു. ഇത് അംഗീകരിച്ചാണ് കിയാ കാർണിവൽ വാങ്ങിയത്.

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

കൊല്ലത്ത് ഹണിട്രാപ്പ്; യുവാവിന്റെ സ്വർണവും പണവും കവർന്നു, 28കാരി ഉൾപ്പെടെ നാലം​ഗ സംഘം പിടിയിൽ

അമേഠി,റായ്ബറേലി സീറ്റ്; രാഹുല്‍ ഗാന്ധി- ഖാര്‍ഗെ ചര്‍ച്ച, പ്രിയങ്ക മത്സരിച്ചേക്കില്ല

ലോക്‌സഭ തെരഞ്ഞെടുപ്പ്; തൃശൂരിലും മാവേലിക്കരയിലും വിജയം ഉറപ്പെന്ന് സിപിഐ, 12 സീറ്റുകളിൽ എൽഡിഎഫിന് വിജയസാധ്യത

അടൂരിൽ എട്ട് വയസുകാരിയുടെ മരണം; ഷി​ഗല്ലയെന്ന് സംശയം, ആരോ​ഗ്യ വിഭാ​ഗത്തിന്റെ പരിശോധന