കേരളം

'ഇനി കോടതിയെ ബഹിഷ്‌കരിക്കുമോ?'; ഇപി ജയരാജനെ ട്രോളി ശബരീനാഥന്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിനുള്ളില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തള്ളിവീഴ്ത്തിയെന്ന പരാതിയില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജനെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവിട്ടതിനു പിന്നാലെ 'ട്രോളു'മായി മുന്‍ കോണ്‍ഗ്രസ് എംഎല്‍എ. കെ എസ് ശബരീനാഥന്‍. ഇപി ജയരാജന്റെ ചിത്രം പങ്കുവച്ച്, 'ഇനി കോടതിയെ ബഹിഷ്‌കരിക്കുമോ?' എന്ന ചോദ്യമാണ് ശബരീനാഥന്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. വിമാനത്തിലെ പ്രതിഷേധത്തില്‍ ഇന്‍ഡിഗോ യാത്രാവിലക്ക് ഏര്‍പ്പെടുത്തിയതിന് പിന്നാലെ ജയരാജന്‍ ഇന്‍ഡിഗോയെ ബഹിഷ്‌കരിച്ചിരുന്നു. 

വിമാനത്തിലെ പ്രതിഷേധക്കേസിലെ പ്രതികളുടെ ഹര്‍ജിയെ തുടര്‍ന്ന് ഇപി ജയരാജനെതിരെ കേസ് റജിസ്റ്റര്‍ ചെയ്യാന്‍ തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡിഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടിരുന്നു. മുഖ്യമന്ത്രിയുടെ പഴ്‌സനല്‍ സ്റ്റാഫിനെതിരെയും എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്യാന്‍ കോടതി നിര്‍ദേശിച്ചു. ഫര്‍സീന്‍ മജീദ്, ആര്‍.കെ.നവീന്‍ കുമാര്‍ എന്നിവരാണ് ജയരാജനും മുഖ്യമന്ത്രിയുടെ സ്റ്റാഫിനുമെതിരെ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. വിമാനത്തില്‍ പ്രതിഷേധിച്ചവരെ ഇപി ജയരാജന്‍ മര്‍ദിച്ചതായി ഹര്‍ജിയില്‍ പറയുന്നു. പൊലീസിനു പരാതി നല്‍കിയിട്ടും നടപടിയെടുക്കാത്തതിനാലാണ് കോടതിയെ സമീപിക്കുന്നതെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.

പൊലീസില്‍ നിന്ന് നീതി ലഭിക്കാത്തതുകൊണ്ടാണ് കോടതിയെ സമീപിച്ചതെന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഫര്‍സീന്‍ മജീദ് പ്രതികരിച്ചു. ഏറെ വളച്ചൊടിച്ച കേസ് യഥാര്‍ഥ രൂപത്തിലേക്ക് തിരിച്ചുവരികയാണെന്നും ഫര്‍സീന്‍ പറഞ്ഞു. യൂത്ത് കോണ്‍ഗ്രസുകാരുടെ പരാതി വസ്തുതാവിരുദ്ധമായതിനാല്‍ ജയരാജനും മുഖ്യമന്ത്രിയുടെ പഴ്‌സനല്‍ സ്റ്റാഫിനുമെതിരെ കേസെടുക്കാനാവില്ലെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ സഭയില്‍ പറഞ്ഞത്.

ഈ വാര്‍ത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലപ്പുറത്ത് പ്ലസ് വണ്‍ സീറ്റുകള്‍ വര്‍ധിപ്പിക്കും; സര്‍ക്കാര്‍ സ്‌കൂളുകളില്‍ 30 ശതമാനം കൂട്ടും

കൊടും ചൂട്; തിങ്കളാഴ്ചവരെ കോളജുകള്‍ അടച്ചിടും; അവധിക്കാല ക്ലാസുകള്‍കള്‍ക്ക് കര്‍ശനനിയന്ത്രണം

ഐ ലൈനര്‍ കൊണ്ട് അമ്മാമയുടെ കയ്യില്‍ ടാറ്റൂ; 'വെക്കേഷനായാല്‍ എന്തൊക്കെ കാണണം'; ചിത്രവുമായി സുജാത

ഹാരിസ് റൗഫ് തിരിച്ചെത്തി; ടി20 പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ച് പാകിസ്ഥാന്‍

ഇത്ര സ്വാര്‍ഥനോ ധോനി? അദ്ദേഹം ഇതു ചെയ്യരുതായിരുന്നുവെന്ന് ഇര്‍ഫാന്‍ പഠാന്‍ (വീഡിയോ)