കേരളം

റെനീസിനെ ജോലിയില്‍ നിന്നും പിരിച്ചുവിടണം, സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കണം; മുഖ്യമന്ത്രിക്ക് പരാതി

സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: ആലപ്പുഴയിലെ പൊലീസ് ക്വാര്‍ട്ടേഴ്‌സില്‍ വെച്ച് പൊലീസുകാരന്റെ ഭാര്യയും മക്കളും കൂട്ട ആത്മഹത്യ ചെയ്ത സംഭവത്തില്‍ മുഖ്യമന്ത്രിക്ക് പരാതി. മരിച്ച നജ്‌ലയുടെ അമ്മയാണ് പരാതി നല്‍കിയത്. പൊലീസുകാരനായ റെനീസിന്റെ സാമ്പത്തിക ഇടപാടുകളില്‍ ക്രൈംബ്രാഞ്ച് അന്വേഷണം വേണമെന്ന് പരാതിയില്‍ ആവശ്യപ്പെടുന്നു. 

റിമാന്‍ഡിലിലിക്കേ പൊലീസുകാരുടെ ഫോണ്‍ ഉപയോഗിച്ച് റെനീസ് പണം നല്‍കാനുള്ളവരെ വിളിച്ചു ഭീഷണിപ്പെടുത്തി. പൊലീസുകാരുടെ പക്കല്‍ നിന്നടക്കം ചെറിയ നിരക്കില്‍ പണം വാങ്ങി വലിയ പലിശയ്ക്ക് നല്‍കുന്നു. ചില പൊലീസുകാര്‍ റെനീസിനെ സഹായിക്കുന്നുണ്ട്. റെനീസിനെ ജോലിയില്‍ നിന്നും പിരിച്ചുവിടണം. കേസില്‍ സ്‌പെഷല്‍ പ്രോസിക്യൂട്ടറെ നിയമിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു. 

അതേസമയം യുവതിയും മക്കളും ജീവനൊടുക്കിയത് സിസിടിവി വഴി ഫോണിലൂടെ പൊലീസുകാരനായ റെനീസ് കണ്ടിരുന്നതായാണ് പൊലീസ് സംശയിക്കുന്നത്. ക്വാര്‍ട്ടേഴ്‌സില്‍ നടത്തിയ പരിശോധനയിലാണ് പ്രവേശനമുറിയില്‍ ആരും ശ്രദ്ധിക്കാത്ത വിധം സ്ഥാപിച്ച ക്യാമറ കണ്ടെത്തിയത്. വളരെച്ചെറിയ ക്യാമറയാണ് ഘടിപ്പിച്ചിരുന്നത്. 

ഈ ക്യാമറ റെനീസിന്റെ ഫോണുമായി ബന്ധിപ്പിച്ചിരുന്നു. അതേസമയം ഫോണില്‍ നിന്ന് ഇതുമായി ബന്ധപ്പെട്ട ദൃശ്യങ്ങളെല്ലാം മായ്ച്ചുകളഞ്ഞിരുന്നു. തുടര്‍ന്ന് ഇക്കാര്യത്തില്‍ വ്യക്തത വരുത്താനായി പൊലീസ് സിസിടിവി എറണാകുളത്തെ ലാബില്‍ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. യുവതിയും കുട്ടികളും ജീവനൊടുക്കിയ ദിവസം പൊലീസുകാരന്റെ കാമുകി ഷഹാന ക്വാര്‍ട്ടേഴ്‌സിലെത്തി ഭീഷണി മുഴക്കിയിരുന്നതായും പൊലീസ് പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വാതി മാലിവാളിനെ മര്‍ദിച്ച കേസ്: ബിഭവ് കുമാര്‍ അറസ്റ്റില്‍, പിടികൂടിയത് മുഖ്യമന്ത്രിയുടെ വീട്ടില്‍നിന്ന്

മാരകായുധങ്ങളുമായി വീട്ടില്‍ അതിക്രമിച്ച് കയറി കാര്‍ തകര്‍ത്തു; ലഹരിക്ക് അടിമ; അറസ്റ്റില്‍

ദോശയുണ്ടാക്കുമ്പോള്‍ ഈ തെറ്റുകള്‍ ആവര്‍ത്തിക്കരുത്

കനത്തമഴയില്‍ റെയില്‍പ്പാളത്തില്‍ മണ്ണിടിഞ്ഞുവീണു; ഊട്ടിയിലേക്കുള്ള ട്രെയിന്‍ സര്‍വീസ് റദ്ദാക്കി

നടൻ ചന്ദ്രകാന്ത് മരിച്ച നിലയിൽ, വിയോ​ഗം നടി പവിത്ര മരിച്ച് ആറാം ​ദിവസം; ഞെട്ടലിൽ തെലുങ്ക് താരങ്ങൾ