കേരളം

മധുവിനെ മര്‍ദ്ദിക്കുന്നത് കണ്ടിട്ടില്ല; ഒരു സാക്ഷികൂടി കൂറുമാറി

സമകാലിക മലയാളം ഡെസ്ക്


പാലക്കാട്:  അട്ടപ്പാടിയില്‍ ആള്‍ക്കൂട്ട ആക്രമണത്തില്‍ മധു കൊല്ലപ്പെട്ട കേസില്‍ ഒരു സാക്ഷി കൂടി കൂറുമാറി. പതിനാറാം സാക്ഷി അട്ടപ്പാടി ഫോറസ്റ്റ് റേഞ്ചിലെ താത്കാലിക വാച്ചര്‍ റസാഖാണ് കൂറുമാറിയത്. മധുവിനെ ആക്രമിക്കുന്നത് കണ്ടിട്ടില്ലെന്ന് റസാഖ് കോടതിയില്‍ മൊഴി നല്‍കി.

നേരത്തെ പത്തുമുതല്‍ 15 വരെയുള്ള സാക്ഷികള്‍ കൂറുമാറിയിരുന്നു. കേസില്‍ ഇതോടെ കൂറുമാറിയവരുടെ എണ്ണം ആറായി. സാക്ഷികളെ പ്രതിഭാഗം സ്വാധീനിക്കുന്നതായി മധുവിന്റെ കുടുംബം ആരോപിച്ചിരുന്നു.

2018 ഫെബ്രുവരി 22നാണ് ആള്‍ക്കൂട്ടം മധുവിനെ തല്ലിക്കൊന്നത്. ജൂണ്‍ എട്ടിന് കേസില്‍ വിചാരണ തുടങ്ങി. പിന്നാലെ രണ്ട് പ്രധാന സാക്ഷികള്‍ കൂറുമാറി. പ്രോസിക്യൂഷന്റെ വീഴ്ചയാണ് കൂറുമാറ്റത്തിന് പിന്നിലെന്ന് മധുവിന്റെ കുടുംബം ആരോപിച്ചിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത