കേരളം

പ്രകൃതി ക്ഷോഭത്തില്‍ വീടു തകര്‍ന്നവര്‍ക്ക് ധനസഹായം; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് തുക അനുവദിച്ചു

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: 2021 ഒക്ടോബര്‍ മാസത്തിലെ പ്രകൃതി ക്ഷോഭത്തില്‍ നാശനഷ്ടം സംഭവിച്ചവര്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് ധനസഹായം അനുവദിച്ചു. ആലപ്പുഴ, കൊല്ലം, കണ്ണൂര്‍ ജില്ലകളിലെ ഗുണഭോക്താക്കള്‍ക്കായി 4,46,06,100 രൂപയാണ് അനുവദിച്ചത്. ആലപ്പുഴ 2,28,00,400 കൊല്ലം 1,86,04,400 കണ്ണൂര്‍ 32,01,300 രൂപ എന്നിങ്ങനെയാണ് അനുവദിച്ചത്. 

തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി, എറണാകുളം, കോഴിക്കോട് ജില്ലകളിലെ 2,631 ഗുണഭോക്താക്കള്‍ക്ക് 11,62,98,000 രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് അനുവദിച്ചു. 

ജീവഹാനി സംഭവിച്ചവരുടെ അവകാശികള്‍ക്ക് ഒരു ലക്ഷം രൂപ അനുവദിച്ചിരുന്നു. ഭവനനാശം നേരിട്ടവര്‍ക്ക് സമതലം/മലയോരം വിഭാഗങ്ങളായി തിരിച്ച് നഷ്ടശതമാനതോത് പ്രകാരം ദുരിതാശ്വാസ നിധിയില്‍ നിന്ന് വിഹിതം നിശ്ചയിച്ച് നേരത്തെ ഉത്തരവായിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി