കേരളം

വിഴിഞ്ഞത്ത് ആദ്യ കപ്പല്‍ മാര്‍ച്ചില്‍; 2023 സെപ്തംബറില്‍ ആദ്യഘട്ടം കമ്മീഷന്‍ ചെയ്യുമെന്ന് മന്ത്രി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്ത് അടുത്തവര്‍ഷം മാര്‍ച്ചില്‍ ആദ്യ കപ്പല്‍ എത്തുമെന്ന് സര്‍ക്കാര്‍. പദ്ധതിയുടെ ആദ്യ ഘട്ടം 2023 സെപ്തംബറില്‍ ആദ്യഘട്ടം കമ്മീഷന്‍ ചെയ്യുമെന്നും തുറമുഖമന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞു. പോര്‍ട്ടിന്റെ അനുബന്ധ നിക്ഷേപങ്ങള്‍ നടത്താന്‍ അദാനി കമ്പനിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

2023 മാര്‍ച്ചില്‍ വിഴിഞ്ഞത്ത് ആദ്യ കപ്പല്‍ എത്താനുള്ള സംവിധാനങ്ങള്‍ ആയിട്ടുണ്ട്. അടുത്ത വര്‍ഷം ഓണത്തോടെ ആദ്യംഘട്ടം കമ്മീഷന്‍ ചെയ്യും. കൂടുതല്‍ നിക്ഷേപങ്ങള്‍ കേരളത്തില്‍ നടത്താന്‍ അദാനി കമ്പനി സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നും മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞു.

സംസ്ഥാനത്തിന്റെ, പ്രത്യേകിച്ച് തിരുവനന്തപുരത്തിന്റെ മുഖച്ഛായ മാറ്റുന്ന പദ്ധതിയായി വിഴിഞ്ഞം മാറുമെന്നും മന്ത്രി പറഞ്ഞു. കരാര്‍ പ്രകാരം വിഴിഞ്ഞം പദ്ധതിയുടെ ഒന്നാം ഘട്ടം 2019 ഡിസംബറില്‍ പൂര്‍ത്തിയാകേണ്ടതായിരുന്നു. തുറമുഖ നിര്‍മ്മാണം അനിശ്ചിതമായി വൈകുന്നതില്‍ സര്‍ക്കാര്‍ നേരത്തെ അദാനി കമ്പനിയെ അതൃപ്തി അറിയിച്ചിരുന്നു.  

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി