കേരളം

സില്‍വര്‍ലൈന്‍ പദ്ധതി സര്‍ക്കാര്‍ ഉപേക്ഷിക്കില്ല: ഇ പി ജയരാജന്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സില്‍വര്‍ലൈന്‍ പദ്ധതി സര്‍ക്കാര്‍ ഉപേക്ഷിക്കില്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. ജനത്തെ വിശ്വാസത്തിലെടുത്ത് പൂര്‍ണ പിന്തുണയോട് കൂടി മാത്രമേ ഇടതുപക്ഷ സര്‍ക്കാര്‍ പദ്ധതികള്‍ നടപ്പാക്കുകയുള്ളൂവെന്നും ഇ പി ജയരാജന്‍ മാധ്യമങ്ങളോട് പറഞ്ഞു.

കേരളത്തില്‍ വികസനം വരുന്നത് തടയാന്‍ വികസന വിരോധികള്‍ ശ്രമിക്കുന്നുണ്ട്. ഇതിനായി അടിസ്ഥാന വിരുദ്ധമായ ആശയങ്ങളാണ് പ്രചരിപ്പിക്കുന്നത്. വികസനം തടസ്സപ്പെടുത്താന്‍ വഴിമുടക്കികളായി നില്‍ക്കുന്ന ഇവരെ ജനം തിരിച്ചറിയുന്നുണ്ടെന്നും ഇ പി ജയരാജന്‍ പറഞ്ഞു.

കേന്ദ്രത്തിലെ ബിജെപി സര്‍ക്കാരില്‍ കേരളത്തില്‍ നിന്ന് ഒരു മന്ത്രിയുണ്ട്. അദ്ദേഹം കേരളത്തിന്റെ മാത്രം മന്ത്രിയല്ല. ബിജെപിയുടെ മന്ത്രിയില്‍ നിന്ന് ഒരു സംഭാവനയും കേരളത്തിന് ലഭിച്ചിട്ടില്ല. അദ്ദേഹം പരിശ്രമിക്കുന്നത് കേരളത്തിന്റെ വികസനത്തെ തടസ്സപ്പെടുത്താനാണെന്നും ഇ പി ജയരാജന്‍ കുറ്റപ്പെടുത്തി.

കേരളം വളര്‍ന്നാല്‍, വികസനം ഉണ്ടായാല്‍ ഇടതുപക്ഷത്തിന് അനുകൂലമായ മാറ്റം ഉണ്ടാകും. ആ മാറ്റം പടിപടിയായി ഉണ്ടായി കൊണ്ടിരിക്കുകയാണ്. അതിനെ പ്രതിരോധിക്കാന്‍ തുല്യ ദുഃഖിതര്‍ യോജിക്കുന്നു. അതിന്റെ ഭാഗമായി എവിടെയൊക്കേ തടസ്സം സൃഷ്ടിക്കാന്‍ കഴിയുമെന്നാണ് ഇവര്‍ നോക്കുന്നതെന്നും ഇ പി ജയരാജന്‍ പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി