കേരളം

എറണാകുളം ജില്ലാ കളക്ടറായി ഡോ. രേണു രാജ് ചുമതലയേറ്റു; എത്തിയത് കുടുംബാംഗങ്ങൾക്കൊപ്പം, വിഡിയോ 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: എറണാകുളം ജില്ലയുടെ കളക്ടറായി ഡോ. രേണു രാജ് ചുമതലയേറ്റു. സ്ഥാനമൊഴിയുന്ന കളക്ടർ ജാഫർ മാലിക്കിൽ നിന്നാണ് രേണു രാജ് ചുമതയേറ്റെടുത്തത്. ചുമതല ഏറ്റെടുക്കാനെത്തിയ ഡോ. രേണു രാജിനെ എഡിഎം എസ്. ഷാജഹാൻ സ്വീകരിച്ചു. 

വികസന, ക്ഷേമ കാര്യങ്ങളിൽ കാലാനുസൃതമായ മാറ്റങ്ങൾ ഉൾക്കൊണ്ട് മുന്നോട്ടുപോകുമെന്ന് ചുമതല ഏറ്റെടുത്ത ശേഷം രേണു രാജ് പറഞ്ഞു. കുടുംബാംഗങ്ങളോടൊപ്പമാണ് കളക്ടറെത്തിയത്. അച്ഛൻ എം കെ രാജകുമാരൻ നായർ, അമ്മ വി എൻ ലത, സഹോദരി ഡോ. രമ്യ രാജ് എന്നിവരും കളക്ടറുടെ ഭർതൃ പിതാവ് വെങ്കിട്ടരാമൻ, അമ്മ രാജം എന്നിവരും കളക്ടർക്കൊപ്പമുണ്ടായിരുന്നു.

കഴിഞ്ഞ ദിവസമാണ് രേണു രാജ് ആലപ്പുഴ ജില്ല കളക്ടർ സ്ഥാനമൊഴിഞ്ഞത്. രേണു രാജിന്റെ ഭർത്താവ് ശ്രീറാം വെങ്കിട്ടരാമൻ ഐ എ എസ് ആണ് പുതിയ ആലപ്പുഴ ജില്ലാ കളക്ടർ. 

കളക്ടറുടെ ഫേയ്സ്ബുക്ക് പോസ്റ്റ്

എറണാകുളം ജില്ലയുടെ 33-ാമത് കളക്ടറായി  ശ്രീ. ജാഫർ മാലിക്കിൽ നിന്നും ഇന്ന് ചുമതല ഏറ്റെടുത്തു. ഐ.എ.എസിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ശേഷം അസിസ്റ്റന്റ് കളക്ടറായി പരിശീലനത്തിന് നിയോഗിക്കപ്പെട്ട ജില്ല കൂടിയാണ് എറണാകുളം. 
പരിശീലന വേളയിലും ഫോർട്ടുകൊച്ചി സബ് കളക്ടറുടെ സ്വതന്ത്ര ചുമതല വഹിച്ച ഘട്ടത്തിലും ജില്ലയെ അടുത്തറിയാൻ കഴിഞ്ഞിട്ടുണ്ട്. വികസന, ക്ഷേമ കാര്യങ്ങളിൽ കാലാനുസൃതമായ മാറ്റങ്ങൾ ഉൾക്കൊണ്ട് മുന്നോട്ടുപോകും. ജില്ലയുടെ വിവിധ പ്രശ്നങ്ങൾ മുൻഗണനാടിസ്ഥാനത്തിൽ പരിഗണിക്കും. ജനപ്രതിനിധികൾ, കോർപ്പറേഷൻ, വിവിധ സംഘടനകൾ തുടങ്ങിയവരുടെ സഹകരണത്തോടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണും.
മികച്ച പ്രവർത്തനം കാഴ്ച്ച വയ്ക്കുന്നതിന് മുൻഗാമികളായ കളക്ടർമാർക്ക് നൽകിയ പിന്തുണ ഇക്കുറിയും ഉണ്ടാകുമെന്നുറപ്പുണ്ട്. ലോകത്തിലെ ഏറ്റവും മികവുറ്റ പ്രദേശങ്ങളിലൊന്നായി എറണാകുളത്തെ മാറ്റിയെടുക്കുന്നതിന് നമുക്കേവർക്കും ഒറ്റക്കെട്ടായി പരിശ്രമിക്കാം.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍