കേരളം

ട്രെയിൻ യാത്രയ്ക്ക് പുറപ്പെടുകയാണോ?; ഈ നമ്പറുകൾ മറക്കരുത്...

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കോവിഡ് വ്യാപനം കുറഞ്ഞതോടെ യാത്രയ്ക്കായി ട്രെയിനിനെ ആശ്രയിക്കുന്നവരുടെ എണ്ണം വർധിച്ചിട്ടുണ്ട്. ട്രെയിനിൽ യാത്രക്കാരുടെ എണ്ണം വർധിച്ചതോടെ കുറ്റകൃത്യങ്ങളും ഉയർന്നിട്ടുണ്ട്. കുറ്റകൃത്യങ്ങൾ തടയുന്നതിനും യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാനും ഏത് സമയത്തും എന്ത് സഹായവും ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടെ ആധുനിക സംവിധാനങ്ങളോടു കൂടിയ കേരള റെയിൽവേ പൊലീസിന്റെ കൺട്രോൾ റൂം 24 മണിക്കൂറും പ്രവർത്തനക്ഷമമാണെന്ന് കേരള പൊലീസ് അറിയിച്ചു. യാത്രയ്ക്കിടയിൽ അടിയന്തിര സഹായത്തിനായി 112 എന്ന നമ്പറിലൂടെയോ, കേരള പൊലീസിന്റെ മൊബൈൽ ആപ്പായ POL-APP ലെ SOS ബട്ടണിലൂടെയോ പൊലീസിനെ ബന്ധപ്പെടാമെന്നും കേരള പൊലീസിന്റെ ഫെയ്സ്ബുക്ക് കുറിപ്പിൽ പറയുന്നു.

കുറിപ്പ്:

ട്രെയിൻ യാത്രയ്ക്ക് പുറപ്പെടുകയാണോ ?

ശ്രദ്ധിക്കൂ...

 യാത്രക്കാർക്ക് ഏത് സമയത്തും എന്ത് സഹായവും ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടെ ആധുനിക സംവിധാനങ്ങളോടു കൂടിയ കേരള റയിൽവേ പൊലീസിന്റെ കൺട്രോൾ റൂം 24 മണിക്കൂറും പ്രവർത്തനക്ഷമമാണ്. 

യാത്രക്കിടയിൽ അടിയന്തിര സഹായത്തിനായി 112 എന്ന നമ്പറിലൂടെയോ, കേരള പൊലീസിന്റെ മൊബൈൽ ആപ്പായ POL-APP ലെ SOS ബട്ടണിലൂടെയോ നിങ്ങൾക്ക് പൊലീസിനെ ബന്ധപ്പെടാം.

റയിൽവേ സുരക്ഷയുടെ ഭാഗമായി MOP , BEAT ഡ്യുട്ടികൾക്ക് ലഭ്യമാക്കിയിട്ടുള്ള 70 ൽപ്പരം MDT ( Mobile Data Terminal ) ഡിവൈസുകളുടെ സഹായത്തോടെയാണ് റയിൽവേ പൊലീസിന്റെ കൺട്രോൾ റൂം പ്രവർത്തിക്കുന്നത്. 

കൺട്രോൾ റൂമിൽ എത്തിച്ചേരുന്ന കോളുകളുടെ പ്രാഥമിക വിവര ശേഖരണത്തിന് ശേഷം വിവരം ഏറ്റവും അടുത്തുള്ള MDT ( Mobile Data Terminal ) മൊബൈൽ ഡിവൈസിലെ പ്രത്യേക ആപ്ലിക്കേഷനിലേക്ക് ട്രാൻസ്ഫർ ചെയ്യുന്നു. സോഫ്റ്റ് വെയർ സഹായത്തോടെ ഈ MDT ഡിവൈസുകളുടെ ലൈവ് ലൊക്കേഷൻ  ട്രാക്ക് ചെയ്യുകയും എത്രയും വേഗം  പൊലീസ് എത്തുകയും  ചെയ്യുന്നു. 

ട്രെയിനിലുള്ളിലോ  സ്റ്റേഷൻ പ്ലാറ്റ്ഫോമുകളിലോ  റയിൽവേ ട്രാക്കുകളിലോ മറ്റ് റയിൽവേ പരിസരങ്ങളിലോ എന്ത് പ്രശ്നങ്ങൾ നേരിട്ടാലും  യാത്രക്കാർക്ക്  112 ൽ ബന്ധപ്പെടാം. 

കൂടാതെ 9846200100, 9846200150, 9846200180, 9497935859 എന്നീ നമ്പറുകളിലും പൊലീസ് സഹായത്തിനായി ബന്ധപ്പെടാം.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

കൊയിലാണ്ടി പുറംകടലില്‍ ഇറാനിയന്‍ ബോട്ട് പിടിച്ചെടുത്ത് കോസ്റ്റ് ഗാര്‍ഡ്

ഓള്‍റൗണ്ടര്‍ മികവുമായി ജഡേജ; പഞ്ചാബിനെ പിടിച്ചുകെട്ടി, ചെന്നൈക്ക് അനായാസ ജയം

പുൽക്കാടിന് തീപിടിച്ചു; അണച്ചപ്പോൾ കണ്ടത് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം

രാജകീയം, അതിസുന്ദരിയായി ചക്കി: താരപുത്രിയുടെ ആറ് വെഡ്ഡിങ് ലുക്കുകൾ