കേരളം

പ്ലസ് വണ്‍ അപേക്ഷ; തിരുത്തല്‍ വരുത്താന്‍ സമയം ഇന്ന് 5 മണി വരെ

സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം: പ്ലസ് വൺ പ്രവേശന അപേക്ഷയിൽ തിരുത്തലോ കൂട്ടിച്ചേർക്കലോ വരുത്താൻ ഇന്ന് വൈകിട്ട് 5 വരെ മാത്രം സമയം. ഇതിനായുള്ള സമയം നീട്ടില്ലെന്നു പൊതുവിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി.

വെള്ളിയാഴ്ച രാവിലെ ട്രയൽ അലോട്മെന്റ് പ്രസിദ്ധീകരിച്ചു. എന്നാൽ വെബ്സൈറ്റിനുണ്ടായ തകരാർ പരിഹരിച്ചത് ശനിയാഴ്ച ഉച്ചയോടെയാണ്.  വീട്ടിൽ കംപ്യൂട്ടർ, ഇന്റർനെറ്റ് സൗകര്യങ്ങൾ ഇല്ലാത്ത വിദ്യാർഥികൾക്ക് അപേക്ഷയിൽ മാറ്റങ്ങൾ വരുത്താൻ അക്ഷയ കേന്ദ്രങ്ങളും ഇന്റർനെറ്റ് കഫേകളും മറ്റുമാണ് ആശ്രയം. 

അവസാന ദിവസമായ ഇന്ന് ഞായർ ആയതിനാൽ കുട്ടികൾക്ക് സൗകര്യം ലഭ്യമാകുമോ എന്ന ആശങ്കയുണ്ട്. ശനിയാഴ്ച ഉച്ചവരെ 1,76,076 പേർ അലോട്മെന്റ് പരിശോധിക്കുകയും 47,395 പേർ അപേക്ഷയിൽ മാറ്റം വരുത്തുകയും ചെയ്തതായി വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. എന്നാൽ മൊത്തം 4.71 ലക്ഷം അപേക്ഷകരിൽ 3 ലക്ഷത്തോളം പേർ ബാക്കിയാണ്.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

36 മണിക്കൂറിനുള്ളില്‍ കാലവര്‍ഷം ആന്‍ഡമാനില്‍, മെയ് 31ന് കേരളത്തില്‍; അതിതീവ്രമഴയ്ക്ക് സാധ്യത

രാഹുലിന്റെ കാറില്‍ രക്തക്കറ, പന്തീരങ്കാവ് ഗാര്‍ഹിക പീഡന കേസില്‍ നിര്‍ണായക തെളിവ്; ഫോറന്‍സിക് പരിശോധന

ഇടുക്കിയിലെ മലയോര മേഖലയിൽ രാത്രി യാത്രയ്ക്ക് നിരോധനം; വിനോദ സഞ്ചാരത്തിനും നിയന്ത്രണം

ഇനി വെറും മാക്സ് അല്ല, ഡോ.മാക്സ്; പൂച്ചയ്‌ക്ക് ഡോക്ടറേറ്റ് നൽകി അമേരിക്കയിലെ സർവകലാശാല

ചേര്‍ത്തലയില്‍ നടുറോഡില്‍ ഭാര്യയെ കുത്തിക്കൊന്നയാള്‍ പിടിയില്‍