കേരളം

ഇനി എല്ലാവരും ഒന്നിച്ച് പഠിക്കും, കുട്ടികൾ ഇന്ന് സ്കൂളിലേക്ക്  

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: രണ്ടു വർഷമായി കോവിഡ് കവർന്ന അധ്യയനത്തിന് ഇന്ന് പൂർണ്ണ ക്രമത്തിൽ തുടക്കം. ബാച്ചുകളോ, ഇടവേളകളോ, ഫോക്കസ് ഏരിയയോ ആയി തരംതിരിക്കാതെ എല്ലാവരും ഒന്നിച്ച് എല്ലാം പഠിക്കുന്ന കാലത്തേക്ക് തിരിച്ചെത്തുകയാണ്. രാവിലെ 9.30നു കഴക്കൂട്ടം ഗവ. എച്ച്എസ്എസിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കും. 

പൊതു വിദ്യാഭ്യാസ മേഖലയിലെ 13,000ത്തിലേറെ സ്‌കൂളുകൾ ഇന്ന് തുറക്കുമ്പോൾ 43 ലക്ഷത്തോളം കുട്ടികൾ പഠിക്കാനെത്തും. നാലുലക്ഷം കുട്ടികളാണ് ഒന്നാം ക്ലാസിൽ ചേർന്നിരിക്കുന്നത്. സ്കൂളുകളിൽ എല്ലാവർക്കും മാസ്ക് നിർബന്ധമാണെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. ആദ്യ മൂന്നാഴ്ചയോളം റിവിഷനായിരിക്കും. മാസ്കും സാനിറ്റൈസറും നിർബന്ധം. ഭക്ഷണം പങ്കുവയ്കകരുത്. 

പിഎസ്‌സി നിയമനം ലഭിച്ച 353 അധ്യാപകർ ഇന്നു ജോലിയിൽ പ്രവേശിക്കും. രണ്ടു വർഷം നടക്കാതിരുന്ന കായിക, ശാസ്ത്ര മേളകളും കലോത്സവങ്ങളും ഇക്കൊല്ലം ഉണ്ടാകും. സ്‌കൂളുകളുടെ അറ്റകുറ്റപ്പണികൾ, കുട്ടികൾക്കുള്ള പാഠപുസ്തകങ്ങളുടെ അച്ചടിയും വിതരണവും, യൂണിഫോം വിതരണം, വാക്സിനേഷൻ യജ്ഞം തുടങ്ങി എല്ലാ തരത്തിലുള്ള ഒരുക്കങ്ങളും അന്തിമഘട്ടത്തിലാണെന്ന് മന്ത്രി അറിയിച്ചു. ഡിജിറ്റൽ പഠനം സമാന്തരമായി മുന്നോട്ട് കൊണ്ടുപോകാനാണ് സർക്കാർ തീരുമാനം. 

സിബിഎസ്ഇ സ്കൂളുകളും ഇന്നു തുറക്കുമെന്നു കൗൺസിൽ ഓഫ് സിബിഎസ്ഇ സ്കൂൾസ് കേരള അറിയിച്ചു.

ഈ വാർത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി