കേരളം

കാൻസർ രോ​ഗിയായ വയോധികനേയും രണ്ട് പെൺകുട്ടികളേയും ബസിൽ നിന്ന് ഇറക്കിവിട്ടു; കെഎസ്ആർടിസി കണ്ടക്ടർക്ക് സസ്പെൻഷൻ

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കാൻസർ രോ​ഗിയായ വയോധികനേയും പേരക്കുട്ടികളേയും കെഎസ്ആർടിസി ബസിൽ നിന്ന് ഇറക്കിവിട്ട സംഭവത്തിൽ കണ്ടക്ടർക്ക് സസ്പെൻഷൻ. 73 വയസുകാരനേയും 13, 7 വയസുള്ള പെൺകുട്ടികളേയുമാണ് ബസിൽ നിന്ന് ഇറക്കിവിട്ടത്. അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. മൂലമറ്റം യൂണിറ്റിലെ കണ്ടക്ടറായ ജിൻസ് ജോസഫിനെയാണ് സസ്പെൻഡ് ചെയ്തത്. 

മെയ് 23 ന് ഏലപ്പാറയിൽ നിന്നു തൊടുപുഴയിലേക്ക് യാത്ര ചെയ്യവേയാണ് സംഭവം. ഇളയ കുട്ടിക്ക് പ്രഥമികാവശ്യം നി‍ര്‍വഹിക്കുന്നതിന് വേണ്ടി കണ്ടക്ടർ ബസ് നിർത്തി സൗകര്യം ചെയ്യാതെ ബസിൽ നിന്നു ഇറക്കി വിട്ടുകയായിരുന്നു. കെഎസ്ആ‍ര്‍ടിസി  തൊടുപുഴ സ്ക്വാഡ് ഇൻസ്പെക്ട‍ര്‍ നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. 

ദീർഘ ദൂര യാത്ര ചെയ്യുന്ന യാത്രക്കാരൻ രണ്ട് പെൺകുട്ടികളുമായി യാത്ര ചെയ്യുമ്പോൾ ഇത്തരം ഒരു ആവശ്യം അറിയിച്ചിട്ടും പെൺകുട്ടികളാണെന്ന പരി​ഗണന നൽകാതെയും, യാത്രക്കാരന്റെ പ്രായം മാനിക്കാതെയും ആവശ്യമായ സൗകര്യം ഒരുക്കി നൽകാതെയും ബസിൽ നിന്നും ഇറക്കിവിടുകയായിരുന്നു. നടപടി കണ്ടക്ടറുടെ ഉത്തരവാദിത്വം ഇല്ലായ്മയും, കൃത്യ നിർവഹണത്തിലെ ​ഗുരുതര വീഴ്ചയുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ