കേരളം

പൊലീസ് പിടിച്ചെടുത്ത 550 കിലോ കഞ്ചാവ് ചൂളയിലിട്ടു കത്തിച്ചു നശിപ്പിച്ചു - വിഡിയോ

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: പൊലീസ് പിടിച്ചെടുത്ത 550 കിലോ കഞ്ചാവ് കത്തിച്ചു നശിപ്പിച്ചു. തൃശൂര്‍ ചിറ്റിശേരിയിലെ ഓട്ടുകമ്പനിയുടെ ചൂളയിലാണ് , കൊടകര പുതുക്കാട് മേഖലകളില്‍ നിന്നായി പിടികൂടിയ കഞ്ചാവ് നശിപ്പിച്ചത്. കോടികള്‍ വിലമതിക്കുന്നതാണ് നശിപ്പിച്ച കഞ്ചാവ്. 

നശിപ്പിക്കുന്നതിന് മുമ്പായി കഞ്ചാവിന്റെ സാമ്പിള്‍ പരിശോധനാ ഫലം ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയില്‍ നിന്ന് ലഭിച്ചിരുന്നു. ഇതിന് ശേഷമാണ് തൃശ്ശൂര്‍ റൂറല്‍ എസ്.പി ഐശ്വര്യ ഡോങ്‌ഗ്രേയുടെ നേതൃത്വത്തില്‍ കഞ്ചാവ് നശിപ്പിച്ചത്. രണ്ട് മണിക്കൂറോളമെടുത്താണ് കഞ്ചാവ് പൂര്‍ണമായും കത്തിത്തീര്‍ന്നത്. ലഹരിവിരുദ്ധ നിയമത്തിലെ 52 എ വകുപ്പനുസരിച്ചാണ് കഞ്ചാവ് നശിപ്പിക്കലെന്നു പൊലീസ് പറഞ്ഞു.

പിടികൂടുന്ന കഞ്ചാവ് സ്‌റ്റേഷനില്‍ സൂക്ഷിക്കാന്‍ പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നു. ഇതിനാലാണ് നശിപ്പിക്കാന്‍ തീരുമാനിച്ചത്. ഈ വര്‍ഷം ഫെബ്രുവരിയിലും സമാനമായി റൂറല്‍ പൊലീസ് കഞ്ചാവ് കത്തിച്ചു നശിപ്പിച്ചിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ