കേരളം

പൊലീസുകാരൻ വീട്ടിൽ ജീവനൊടുക്കിയ നിലയിൽ; ജോലി സമ്മർ​ദ്ദമെന്ന് ആരോപണം 

സമകാലിക മലയാളം ഡെസ്ക്

ചെങ്ങന്നൂർ: പൊലീസുകാരനെ വീട്ടിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. പത്തനംതിട്ട പെരുമ്പട്ടി പൊലീസ് സ്‌റ്റേഷനിലെ സിപിഒ  അനീഷിനെയാണ് ചെങ്ങന്നൂർ പ്രാവിൻകൂട്ടിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ജോലി സമ്മർദ്ദമാണ് ജീവനൊടുക്കാൻ കാരണമെന്നാണ് ആരോപണം. അതേസമയം, ആത്മഹത്യാക്കുറിപ്പോ മറ്റോ കണ്ടെടുത്തതായി റിപ്പോർട്ടില്ല. 

ഇന്ന് രാവിലെ ജോലി കഴിഞ്ഞ് ചെങ്ങന്നൂരിലെ വീട്ടിലെത്തിയ അനീഷ് അമ്മയോട് ജോലിയുടെ സമ്മർദത്തെക്കുറിച്ച് സൂചിപ്പിച്ച ശേഷമാണ് മുകൾനിലയിലെ മുറിയിലേക്ക് പോയത്. ഏറെനേരം കഴിഞ്ഞിട്ടും കാണാതായതോടെ ഉച്ചയ്ക്ക് അമ്മ മുറിയിലെത്തി പരിശോധിച്ചപ്പോഴാണ് മരിച്ച നിലയിൽ കണ്ടത്. അമ്മയുടെ നിലവിളി കേട്ടെത്തിയ അയൽക്കാർ അനീഷിനെ താഴെയിറക്കി ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആശ്വാസം; കൊടും ചൂട് കുറയുന്നു; ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു

എസി വാങ്ങാന്‍ പോകുകയാണോ? എന്തൊക്കെ ശ്രദ്ധിക്കണം, അറിയേണ്ടതെല്ലാം

'ആര്‍ത്തവ സമയത്ത് സ്വയം നിയന്ത്രിക്കാന്‍ കഴിയില്ല', അര്‍ധ നഗ്നയായി ഇറങ്ങിയോടിയതില്‍ പ്രതികരിച്ച് ബ്രിട്‌നി

ആദ്യം പോര്‍ച്ചുഗല്‍ പിന്നെ മാസിഡോണിയയിലേക്ക്; റിമയുടെ യാത്രാ വിശേഷങ്ങള്‍

പ്രണയവിവാഹത്തെ എതിര്‍ത്തു; മരുമകന്റെ മൂക്ക് മുറിച്ചെടുത്ത് മകളുടെ മാതാപിതാക്കള്‍